
തകർന്ന റോഡുകളിൽ വാഴ നട്ട് സിപിഎം പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആനേരി ∙ കോട്ടത്തറ പഞ്ചായത്തിലെ ആനേരി അഞ്ചാം വാർഡിലെ തകർന്ന റോഡുകളിൽ വാഴ നട്ട് സിപിഎം പ്രതിഷേധം. കമ്പളക്കാട്–കുതിരക്കുണ്ട് റോഡിലും ആനേരി–മടക്കിമല കനാൽ റോഡിലുമാണ് വാഴവച്ചത്. റോഡുകൾ തകർന്ന് കാലങ്ങളായിട്ടും നന്നാക്കിയിട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഓട്ടോറിക്ഷകൾ സർവീസ് നിർത്തി. കമ്പളക്കാട്–പള്ളിക്കുന്ന് റോഡിൽനിന്ന് എളുപ്പത്തിൽ കൽപറ്റ–മാനന്തവാടി പാതയിലെ മടക്കിമലയിലേക്ക് എത്താവുന്ന പാതകളാണ് രണ്ടും.
തകർന്ന് തരിപ്പണമായിട്ടും യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയോ ബിജെപിക്കാരനായ വാർഡ് അംഗമോ തിരിഞ്ഞുനോക്കുന്നില്ലെന്നാരോപിച്ചായിരുന്നു സമരം.പ്രദേശത്തേക്ക് കൃഷിക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരാനും വാഴക്കുല ഉൾപ്പെടെ വിളവെടുക്കുന്ന ഉൽപന്നങ്ങൾ കൊണ്ടുപോകാനും വാഹനങ്ങൾ എത്തിക്കാനാകാതെ പ്രയാസപ്പെടുകയാണ്. അടിയന്തരമായ റോഡുകൾ നന്നാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സമരം കോട്ടത്തറ ലോക്കൽ കമ്മിറ്റി അംഗം സനലേഷ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. ശ്രീജിത്ത്, പി.സി. ജലേഷ്, ബി.ബി. ഷിബിന എന്നിവർ പ്രസംഗിച്ചു.