പുൽപള്ളി ∙ പാചകവാതക ക്ഷാമം നാൾക്കുനാൾ വർധിക്കുകയും ഹോട്ടലുകളും മറ്റും അടച്ചുപൂട്ടുകയും ചെയ്യുമ്പോൾ വിറകടുപ്പിൽ ഭക്ഷണമുണ്ടാക്കി ഊട്ടുപുര നടത്തുകയാണ് ആനപ്പാറ സ്വദേശി സിന്ധു സുരേഷ്. പോസ്റ്റ് ഓഫിസിനു മുന്നിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന തന്റെ ഊട്ടുപുര അടച്ചിടാൻ ആലോചിച്ചെങ്കിലും പ്രതിസന്ധിയിൽ തളരരുതെന്ന ആത്മവിശ്വാസത്തിൽ ഒറ്റദിവസം കൊണ്ടുതന്നെ ബാരൽ മുറിച്ച് 2 അടുപ്പുകളുണ്ടാക്കി പരീക്ഷിച്ചു.
സ്ഥിരമായി ഊട്ടുപുരയിൽ ഭക്ഷണം തേടിവരുന്നവരെ നിരാശപ്പെടുത്താനാവില്ലന്നതായിരുന്നു മുഖ്യപ്രശ്നം.
ആവശ്യത്തിനു വിറക് കിട്ടാനുള്ളതിനാൽ പാചക വാതകത്തെ ആശ്രയിക്കാതെ സ്ഥാപനം നടത്താമോയെന്ന വാശിയിലായിരുന്നു സിന്ധു. ആദ്യ ദിനം തന്നെ വിറകടുപ്പ് ഹിറ്റായതോടെ ഇനി ഗ്യാസ് അടുപ്പ് വേണമോയെന്നുപോലും ചിന്തിക്കുന്നുണ്ട്.
ചൂടും പുകയുമുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ചോറും കറികളുമടക്കം എല്ലാം തയാറാക്കുന്നത്. വിറകടുപ്പിലുണ്ടാക്കുന്ന ഭക്ഷണം ആളുകൾക്കും നന്നായി ഇഷ്ടപ്പെട്ടു.
ജില്ലയിൽ അൻപതോളം ഹോട്ടലുകൾ ഇതിനകം അടച്ചു. അങ്ങാടികളിൽ ചായപോലും കിട്ടാത്ത അവസ്ഥ.
ആശുപത്രികളിലും മറ്റും പോകുന്നവർക്ക് വെള്ളവും ഭക്ഷണവും കിട്ടാത്ത പ്രശ്നവുമുണ്ട്.
ബാരൽ മുറിച്ച് പാത്രങ്ങൾ വയ്ക്കുന്ന ഭാഗം ബലപ്പെടുത്തി കാറ്റുകയറാനും പുക പുറത്തു പോകാനുമുള്ള സംവിധാനവുമൊരുക്കിയാൽ ചെറിയ ചെലവിൽ അടുണ്ടാക്കാനാവും. വിറക് ലഭ്യതയുണ്ടെങ്കിൽ ഇത്തരം അടുപ്പുകൾ വീടുകളിലും ഉപയോഗിക്കാനാവും.
ചൂട് പുറത്തുപോകാത്തതിനാൽ നിലത്തുണ്ടാക്കുന്ന അടുപ്പുകളോക്കാൾ ഗുണമുണ്ട്. ആവശ്യാനുസരണം മാറ്റിവയ്ക്കുകയും ചെയ്യാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

