പുൽപള്ളി ∙ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പലവട്ടം വേനൽമഴ പെയ്തപ്പോഴും ചാറൽമഴ പോലും ലഭിക്കാത്ത അതിർത്തി ഗ്രാമങ്ങൾ വരൾച്ചയുടെ പിടിയിലമരുന്നു. കൊളവള്ളി, മരക്കടവ് പ്രദേശങ്ങളിലാണ് പകൽ ചുട്ടുപഴുക്കുന്നത്.
കർണാടകയിൽ നിന്നു വീശുന്ന ചൂടുകാറ്റും ഉയർന്ന പകൽചൂടും കൃഷികൾക്ക് ദോഷകരമായി. നെൽപാടം വിണ്ടുകീറി.
കിണറുകളിലും കുളങ്ങളിലും വെള്ളം വറ്റുന്നു, ചെറിയ ജലസ്രോതസുകളും വരണ്ടു. ജലസേചനമില്ലാത്ത കൃഷികളെല്ലാം വാടിയുണങ്ങുന്നു.
കബനിയുടെ കരയിലെ 350 ൽപരം ഏക്കർ നെൽപാടത്ത് ഇത്തവണ പുഞ്ചകൃഷിയില്ല.
ജലസേചന പദ്ധതികൾ പ്രവർത്തന രഹിതമായതും പുതുതായി അനുവദിച്ചവ നടപ്പാക്കാത്തുമാണ് കാരണം. കത്തുന്ന പകൽചൂടിൽ പുൽനാമ്പുകളടക്കം കരിഞ്ഞു.
കന്നുകാലികൾക്ക് കൊടുക്കാൻ പച്ചപ്പുല്ല് തീരെ കിട്ടാനില്ല. പാൽ ഉദ്പാദനം ദിവസേന കുറയുന്നു.
കരപ്രദേശത്തെ എല്ലാത്തരം കൃഷികളെയും വരൾച്ച പിടികൂടി. കുരുമുളക് ചെടികളും കാപ്പിയും വാടിയുണങ്ങി.
തെങ്ങ്, കമുക്, വാഴ കൃഷികളും ജലാംശമില്ലാതെ ഉണങ്ങുന്നു.കബനിയിൽ ധാരാളം വെള്ളമുണ്ടെങ്കിലും പ്രദേശത്തെ കൃഷിക്ക് വെള്ളമെത്തിക്കാൻ സംവിധാനമില്ല. വേനൽ മഴ വൈകിയാൽ അതിർത്തി ഗ്രാമങ്ങൾ കൂടുതൽ പ്രതിസന്ധികളിലേക്കു നീങ്ങുമെന്നതിൽ സംശയമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

