ഗൂഡല്ലൂർ∙ മുതുമല കടുവ സങ്കേതത്തിൽ വരൾച്ച രൂക്ഷമായി തുടങ്ങി. കടുവ സങ്കേതത്തിലെ മഴനിഴൽ പ്രദേശങ്ങളിൽ കനത്ത വരൾച്ചയാണ്.
ഈ പ്രദേശത്ത് വനത്തിനകത്തുള്ള നീർച്ചാലുകൾ വറ്റി വരണ്ടു. മൃഗങ്ങൾക്ക് വെള്ളവും തീറ്റയും ലഭിക്കാതായിട്ടുണ്ട്.
നവംബർ മാസം മുതൽ മഞ്ഞ് വീഴ്ച രൂക്ഷമായത് കൊണ്ടാണ് ഇക്കുറി വരൾച്ച നേരത്തെയായത്. വനത്തിനകത്ത് വനം വകുപ്പ് നിർമിച്ച വെള്ള തൊട്ടികളിൽ നേരത്തെ വെള്ളം നിറയ്ക്കേണ്ട
അവസ്ഥയാണ് ഉള്ളത്.
വരൾച്ച രൂക്ഷമാകുന്ന മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് സാധാരണയായി വെള്ളം നിറയ്ക്കാറുള്ളത്. വരൾച്ച രൂക്ഷമായതോടെ കാട്ടുതീയും ഭീഷണിയായിട്ടുണ്ട്.
നേരത്തെ തന്നെ ഫയർ ലൈനുകളുടെ നിർമാണം ആരംഭിക്കണം. വരൾച്ച ആരംഭിച്ചതോടെ വനം വകുപ്പും വനത്തിൽ പട്രോൾ ശക്തമാക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

