കൽപറ്റ ∙ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ കടയിലെത്തിയ യുവതി ആക്രമിച്ചു. പൊഴുതന തെക്കേപീടിയേക്കൽ നുഷറയ്ക്കാണ് (48) കുത്തേറ്റത്. പഴയ വൈത്തിരി സ്വദേശിനി തീർഥയെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയാണു സംഭവം.
നുഷറയെ അന്വേഷിച്ച് കടയിലെത്തിയ തീർഥ കയ്യിൽ കരുതിയിരുന്ന കറിക്കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
മുഖത്തു കുത്തേറ്റ നുഷറയെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർഥയെ ജീവനക്കാർ പിടികൂടി കൽപറ്റ പൊലീസിൽ ഏൽപിച്ചു. നുഷറയോടു സംസാരിക്കാനുണ്ടെന്ന് ആവശ്യപ്പെട്ടാണ് തീർഥ കടയിലെത്തിയത്. നുഷറയുടെ മകന്റെ സുഹൃത്താണു തീർഥയെന്നും വ്യക്തി വൈരാഗ്യം മൂലമാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

