പനമരം ∙ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശത്തെ നഞ്ചപാടങ്ങളിൽ നെല്ല് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കർഷകർ കാവൽ ശക്തമാക്കി. വിളവെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കാട്ടാന, കാട്ടുപന്നി, മാൻ അടക്കമുള്ളവയുടെ ശല്യം രൂക്ഷമായ പാടശേഖരങ്ങളിലെ കർഷകരാണ് ഇവയുടെ ശല്യം പ്രതിരോധിക്കാൻ രാത്രി കാവൽ ശക്തമാക്കിയത്.
വന്യമൃഗങ്ങൾ കൂട്ടത്തോടെ നെൽക്കൃഷിയിലിറങ്ങി വിളവെടുപ്പിന് പാകമായ നെൽക്കൃഷികൾ വ്യാപകമായി നശിപ്പിച്ചു തുടങ്ങിയതോടെ വനത്തോടു ചേർന്നുള്ള പ്രദേശത്തെ കർഷകർ മുളങ്കൂട്ടത്തിനും മുകളിലും മറ്റും ഏറുമാടങ്ങൾ സ്ഥാപിച്ചു കാവൽ ഇരിക്കുമ്പോൾ വിശാലമായ പാടശേഖരത്തെ കർഷകർ നിലത്ത് മാടങ്ങൾ നിർമിച്ചു സമീപം തീ കൂട്ടിയാണു കാവൽ.
പകൽ മയിലും മാനും കുരങ്ങും കിളികളുമാണ് ശല്ല്യക്കാരെങ്കിൽ രാത്രി കാട്ടാനയും, പന്നിയുമാണു വില്ലനാകുന്നത്. കാവൽ ഇല്ലെങ്കിൽ ഒരു മണി നെല്ല് പോലും കൊയ്തെടുക്കാൻ പറ്റാത്ത അവസ്ഥയാണുളളത്.
ഒരു മാടത്തിൽ കാവലിനായി ചുരുങ്ങിയത് 2 പേർ കാണും.
ഇതിനിടെ കാവൽക്കാർ ഒന്നു മയങ്ങിപ്പോയാൽ ഒരു സീസണിലെ അധ്വാനം മുഴുവൻ വന്യമൃഗങ്ങൾ അകത്താക്കും. കർഷകർക്ക് അറിയാവുന്ന രീതിയിലുളള പ്രതിരോധ മാർഗങ്ങൾ എല്ലാം പ്രയോഗിക്കാറുണ്ടെങ്കിലും അടുത്തിടെ ഇറങ്ങുന്ന കാട്ടാനകൾ ഇതെല്ലാം നശിപ്പിച്ചാണു കൃഷിയിടത്തിലെത്തുന്നത്.
ഒരു ഹെക്ടറിലെ നെൽക്കൃഷി നശിപ്പിച്ചാൽ കർഷകന് ലഭിക്കുന്നത് തുച്ഛമായ നഷ്ടപരിഹാരമാണ്.
ഇതുകൊണ്ടുതന്നെ പല കർഷകരും വന്യമൃഗശല്യം മൂലം കൃഷി നശിച്ചാലും അപേക്ഷ നൽകാൻ പോലും പോകാറില്ല. വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമാക്കിയില്ലെങ്കിൽ വരും വർഷങ്ങളിൽ കൃഷി പൂർണമായും നിലയ്ക്കുന്ന അവസ്ഥയാണെന്നു കർഷകർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

