ബത്തേരി ∙ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതത്തൂണിൽ ഇടിച്ചു താഴ്ചയിലുള്ള കമ്പിവേലി തകർത്ത് കൃഷിയിടത്തിലേക്കു തെറിച്ചു വീണുണ്ടായ അപകടത്തിൽ 2 യുവാക്കൾ മരിച്ചു.
വള്ളുവാടി കരിപ്പൂര് ഉന്നതിയിലെ സുനീഷ് (22), കല്ലൂർകുന്ന് ഉന്നതിയിലെ ബിജു (24) എന്നിവരാണു മരിച്ചത്. ബത്തേരിയിൽ നിന്ന് സിനിമ കണ്ടു മടങ്ങും വഴി ദേശീയപാത 766ൽ മൂലങ്കാവിനടുത്ത് ഓടപ്പള്ളം കവലയിൽ രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം.
സാരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുനീഷിന്റെ മാതാവ്: ശാന്ത.
പിതാവ്: പരേതനായ കുള്ളൻ. സഹോദരൻ: സുധീഷ്.
പരേതരായ കുള്ളനും ഗീതയുമാണ് ബിജുവിന്റെ മാതാപിതാക്കൾ. ബാബു, ഷീജ, അനിത എന്നിവർ സഹോദരങ്ങളാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

