മാനന്തവാടി ∙ നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ പ്രകാരം, മാനന്തവാടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ.കേളുവിന്റെ കൈവശമുള്ളത് 1500 രൂപ. നിക്ഷേപങ്ങൾ, കാർ, സ്വർണാഭരണങ്ങൾ തുടങ്ങിയവയുൾപ്പെടെ ജംഗമ വസ്തുക്കളുടെ മൊത്തം ആസ്തി 22.40 ലക്ഷം രൂപയാണ്.
ഭാര്യയുടെ പേരിൽ 6.50 ലക്ഷം രൂപയുടെ ജംഗമ ആസ്തിയുമുണ്ട്. സ്ഥാവര ഇനത്തിൽ ആകെ 94 ലക്ഷം രൂപയുടെ സ്വത്താണു മന്ത്രി കൂടിയായ കേളുവിനുള്ളത്.
ആകെ ബാധ്യത 8.34 ലക്ഷം രൂപ. മന്ത്രിയുടെ ശമ്പളം, അലവൻസ് എന്നിവയാണു വരുമാനമാർഗം.
6 സെന്റ് വിസ്തീർണമുള്ള കാർഷികേതരഭൂമിയുണ്ട്. 30 ലക്ഷം രൂപ മൂല്യമുള്ള വാണിജ്യകെട്ടിടവും സ്വന്തമാണ്.
വെങ്ങപ്പള്ളിയിലും തൃശിലേരിയിലും കൃഷിഭൂമിയുണ്ട്. നിലവിൽ ക്രിമിനൽ കേസ് ഇല്ല.
ഒരു കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

