
വയനാട് ജില്ലയിൽ ഇന്ന് (20-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപിക, ഡ്രൈവർ,ആയ നിയമനം; പെരിക്കല്ലൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി അധ്യാപിക, സ്കൂൾ ബസ് ഡ്രൈവർ, ആയ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 22നു രാവിലെ 11 ന്. 8848401610.
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്ന് പകൽ 8.30–5.30: പുല്ലോറ-മാങ്ങോട്, ആലഞ്ചേരി പ്രദേശങ്ങളിൽ.
തൊഴിൽ മേള 22 ന്
മുട്ടിൽ ∙ കുടുംബശ്രീ ജില്ലാ മിഷനും കേരള നോളജ് ഇക്കോണമി മിഷനും ഡിഡിയുജികെവൈയും ചേർന്ന് മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് കോളജിൽ 22ന് തൊഴിൽ മേള സംഘടിപ്പിക്കും. മേളയിൽ മുപ്പതോളം സ്ഥാപനങ്ങൾ ഉദ്യോഗാർഥികളുമായി അഭിമുഖം നടത്തും.