അമ്പലവയൽ ∙ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി ചർച്ച എങ്ങുമെത്താതായതോടെ സ്വന്തം നിലയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ച് കോൺഗ്രസ് പ്രവർത്തകർ. ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ തോമാട്ടുചാൽ ഡിവിഷനിലാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
കോൺഗ്രസ് ബത്തേരി ബ്ലോക്ക് സെക്രട്ടറിയും ബത്തേരി അർബൻ ബാങ്ക് ഡയറക്ടറുമായ സി. റഷീദിനെയാണ് പ്രവർത്തകർ സ്ഥാനാർഥിയാക്കിയിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുമുണ്ട്.
എൽഡിഎഫ് അടക്കമുള്ളവർ സ്ഥാനാർഥിയെ പ്രഖ്യാപിച്ച്, പ്രചാരണം തുടങ്ങിയിട്ടു ദിവസങ്ങളായിട്ടും കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ഒാരോ ദിവസവും പ്രഖ്യാപിക്കുമെന്ന് അറിയിക്കുമെങ്കിലും അനന്തമായി നീണ്ടു പോയോതെടെയാണു തങ്ങൾ സ്വന്തം നിലയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നാണ് ഇവരുടെ നിലപാട്.
ഡിവിഷനുമായി ബന്ധമില്ലാത്ത ചിലരെ കെട്ടിയിറിക്കി സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരായ പ്രതിഷേധം കൂടിയാണു പ്രവർത്തകരുടെ സ്ഥാനാർഥി പ്രഖ്യാപനം. എന്നാൽ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും വൈകാതെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നും കോൺഗ്രസ് അമ്പലവയൽ മണ്ഡലം പ്രസിഡന്റ് സനൽ ജോൺ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

