മേപ്പാടി ∙ റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്ന സംരക്ഷണ ഭിത്തി സമീപത്തെ 6 കുടുംബങ്ങളിലെ 30 പേർക്കു ഭീതി ഉയർത്തുന്നു. മേപ്പാടി- ചൂരൽമല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിർമിക്കുന്ന സംരക്ഷണ ഭിത്തി ആണ് ഇവിടത്തെ താമസക്കാർക്ക് ആശങ്ക ഉണ്ടാക്കുന്നത്.
50 അടിയോളം ഉയരത്തിൽ വരുന്ന സംരക്ഷണ ഭിത്തിയാണു താഴെ ഭാഗത്തെ വീടുകൾക്ക് ഭീഷണി ഉയർത്തുന്നത്.നവീകരണ പ്രവൃത്തി നടക്കുന്ന റോഡിന്റെ ഇരുവശത്തും തേയില തോട്ടമാണ്. ഇതിന്റെ താഴെ ഭാഗത്ത് ആണു വീടുകൾ.
നിലവിൽ റോഡിന് ഇവിടെ സംരക്ഷണ ഭിത്തിയുണ്ട്. നവീകരണത്തിന്റെ ഭാഗമായി വീതി കൂട്ടുമ്പോൾ പുതിയ സംരക്ഷണ ഭിത്തി നിർമിക്കേണ്ടതുണ്ട്.
ഇതിന്റെ പ്രവൃത്തി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. റോഡ് വീടിനു അൽപം കൂടി അടുക്കും.
ഉയരത്തിൽ കരിങ്കൽ മതിലും വരുന്നതാണ് പേടിപ്പെടുത്തുന്നത്.പരിസ്ഥിതി ദുർബല പ്രദേശമായ ഇവിടെ ഇതു വലിയ അപകടത്തിനു വഴിയൊരുക്കുമെന്നാണു ഇവർ പറയുന്നത്. 100 മീറ്ററിൽ ആണ് 6 കുടുംബങ്ങൾ കഴിയുന്നത്. അപകട
ഭീഷണി സംബന്ധിച്ചു മുഖ്യമന്ത്രിക്കും, കലക്ടർക്കും പരാതി നൽകിയിട്ടുണ്ട് ഇവിടത്തെ കുടുംബങ്ങൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]