
കൽപറ്റ ∙ ഓണസദ്യ വീട്ടിലെത്തിക്കാൻ ഓർഡറുകൾ സ്വീകരിച്ച് കുടുംബശ്രീ ജില്ലാ മിഷൻ. വിവിധ പദ്ധതികളുമായി ഓണം വിപണിയിൽ സജീവമാവുകയാണ് കുടുംബശ്രീ.
പോക്കറ്റ് മാർട്ട്, ഓണക്കിറ്റുകൾ, ഓണച്ചന്തകൾ എന്നിവയ്ക്ക് പുറമെ ഓണസദ്യയും കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുങ്ങുന്നു.
ജില്ലയിൽ എവിടെനിന്നും ഓണസദ്യ ഓർഡർ ചെയ്യാൻ കഴിയും. ഇതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നാല് ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കോൾ സെന്ററുകൾ പ്രവർത്തനം തുടങ്ങി.
കോൾ സെന്ററുകളുടെ പ്രവർത്തനം എംഇസി (മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റ്) ഗ്രൂപ്പുകളുടെ മേൽനോട്ടത്തിലാണ്.
ജില്ലയിൽ ഓഗസ്റ്റ് 11ന് ആരംഭിച്ച ബുക്കിങ് വഴി ഇതുവരെ 250ലധികം ഓർഡറുകൾ ലഭിച്ചുകഴിഞ്ഞു. രണ്ട് തരം പായസം, കാളൻ, ഓലൻ, അവിയൽ തുടങ്ങിയ 26 കൂട്ടം വിഭവങ്ങളുമായി മിതമായ നിരക്കിൽ രുചിയാർന്ന ഓണസദ്യയാണ് കുടുംബശ്രീ ഒരുക്കുന്നത്.
ജില്ലയിൽ 13 കഫെ കാറ്ററിങ് യൂണിറ്റുകളിലായി സദ്യ തയ്യാറാക്കും.
ഓർഡർ ചെയ്യാനുള്ള നമ്പറുകൾ: കൽപറ്റ ബ്ലോക്ക് – 9605293982, മാനന്തവാടി ബ്ലോക്ക് -7510840896, ബത്തേരി ബ്ലോക്ക് – 7902391934, പനമരം ബ്ലോക്ക് -9207807357
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]