കമ്പളക്കാട്∙ പറളിക്കുന്നിൽ മതിൽ ഇടിഞ്ഞു വീണു സമീപവാസിയുടെ വീട് ഭാഗികമായി തകർന്നു. മുട്ടിൽ പഞ്ചായത്തിലെ പറളിക്കുന്ന് എൽപി സ്കൂളിന് സമീപത്തെ തൊണ്ടിയിൽ ഷാക്കിറിന്റെ വീടിനു മുകളിലേക്കാണ് കഴിഞ്ഞ രാത്രി അയൽവാസിയുടെ വീട്ടുമുറ്റത്തെ വലിയ കന്മതിൽ ഇടിഞ്ഞുവീണത്.
വീടിന്റെ അടുക്കള ഭാഗം തകർന്നു. മറ്റു ഭാഗങ്ങൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
അശാസ്ത്രീയമായ രീതിയിലാണ് സമീപവാസി മതിൽ നിർമിച്ചതെന്നും ഏതുസമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ് കന്മതിൽ ഉള്ളതെന്നും കാണിച്ച് മുട്ടിൽ പഞ്ചായത്ത് അധികൃതർക്ക് മാസങ്ങൾക്ക് മുൻപ് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഷാക്കിർ പറഞ്ഞു.
മതിൽ വീണ് വീട് തകർച്ചയിലായതോടെ ഷാക്കിറിന്റെ കുടുംബം വാടക വീട്ടിലേക്ക് താമസം മാറി.
മതിൽ പൊളിച്ചു നീക്കണമെന്ന് സ്ഥലം ഉടമയോട് പലതവണ ആവശ്യപ്പെട്ടിട്ടും ധിക്കാരപരമായ മറുപടിയാണ് ലഭിച്ചതെന്നും മനഃപൂർവം അപകടം വരുത്തിയതിന് നിയമനടപടികൾ സ്വീകരിക്കണമെന്നുമാണു ഷാക്കിറിന്റെയും കുടുംബത്തിന്റെയും ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]