
പനമരം ∙ കനത്ത മഴയിൽ പുഴയോടും തോടുകളോടും ചേർന്ന താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറിത്തുടങ്ങി. ഇടവിട്ടുള്ള കനത്ത മഴയും ബാണാസുര ഡാം തുറന്നതുമാണു പനമരം, കോട്ടത്തറ പഞ്ചായത്തുകളിലെ പുഴകളോടു ചേർന്ന താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിലാകാൻ കാരണം. പുഴകളും തോടുകളും കരകവിഞ്ഞ് താഴ്ന്ന പ്രദേശത്തെ ചില ഗ്രാമീണ റോഡുകളും ഒട്ടേറെ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.
പുഴയോടു ചേർന്ന താഴ്ന്ന പ്രദേശത്ത് ഞാറു നാട്ടിയ പാടശേഖരങ്ങളാണ് കൂടുതലും വെള്ളത്തിനടിയിലായത്.
ജില്ലയിൽ മഴക്കാലം തുടങ്ങിയാൽ കോട്ടത്തറ, പനമരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ ഓരോ മഴക്കാലത്തും ദിവസങ്ങളോളം വെള്ളത്തിനടിയിലാകുക പതിവാണ്.
ഈ മഴക്കാലം ആരംഭിച്ച ശേഷം അഞ്ചാമത്തെ തവണയാണ് വെള്ളത്തിനടിയിലാകുന്നത്. പനമരം പഞ്ചായത്തിൽ മാത്തൂർ ഭാഗത്ത് വെള്ളം കയറി പ്രദേശത്തെ ഇഷ്ടികക്കളങ്ങളും പഴയ നടവയൽ റോഡും മാത്തൂർ വയലിലെ നാട്ടിയും വെള്ളത്തിനടിയിലാണ്. കൂടാതെ നീരിട്ടാടി, കൈപ്പാട്ടുകുന്ന്, മലങ്കര, നെല്ലാറാട്ടുകുന്ന്, ഓടക്കൊലി മേഖലകളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]