
ബത്തേരി∙ മുത്തങ്ങ ആനപ്പന്തിയിലേക്കുള്ള വനപാതക്കു കുറുകെ കൂറ്റൻ കുന്നിമരം വീണത് നീക്കാൻ അഗ്നിരക്ഷാ സേനയ്ക്കൊപ്പം കൊമ്പനും. ദേശീയപാതയിൽ നിന്ന് മുത്തങ്ങ ആനപ്പന്തിയിലേക്കും ആനപ്പന്തി ഉന്നതിയിലേക്കുമുള്ള വഴിയിൽ ഇന്നലെ രാവിലെ എട്ടിനാണ് ഉണങ്ങി നിന്ന കൂറ്റൻ കുന്നിമരം കടപുഴകി വീണത്.ബത്തേരിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി ശിഖരങ്ങളെല്ലാം മുറിച്ചു നീക്കിയെങ്കിലും വലിയ തടിക്കഷ്ണങ്ങൾ നീക്കാനായില്ല. ഒടുവിൽ പന്തിയിൽ നിന്ന് ‘സൂര്യ’യെന്ന കുങ്കിയാന സ്ഥലത്തെത്തി തടസ്സം നീക്കുന്നവർക്ക് സഹായിയായി.
വലിയ തടികൾ കാലും തുമ്പിക്കയ്യും ഉപയോഗിച്ച് വഴിയരികിലേക്ക് സൂര്യ നിഷ്പ്രയാസം മാറ്റി. അതോടെ തടസ്സവും നീങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]