
പടിഞ്ഞാറത്തറ ∙ ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ വീണ്ടും തുറന്നു. ജൂണിൽ 2 ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കിയിരുന്നെങ്കിലും മഴ കുറഞ്ഞതോടെ ഈ മാസം 8ന് രണ്ടും അടച്ചിരുന്നു.
കഴിഞ്ഞ ദിവസം വൃഷ്ടിപ്രദേശങ്ങളിലെ ശക്തമായ മഴയിൽ ഡാമിലെ ജലനിരപ്പ് പരിധിയിൽ കവിഞ്ഞ് ഉയർന്നതിനെത്തുടർന്നാണ് ഇന്നലെ ഒരു ഷട്ടർ 15 സെന്റിമീറ്റർ ഉയർത്തിയത്. ജലനിരപ്പ് അപ്പർ റൂൾ ലവൽ ആയ 773.5 മീറ്റർ കവിഞ്ഞതോടെയാണ് നടപടി.
കഴിഞ്ഞ മാസം 27നാണ് ഇത്തവണ ആദ്യമായി ഷട്ടർ തുറന്നത്.
മഴ ശക്തമായി തുടർന്നതോടെ 29ന് ഒരു ഷട്ടർ കൂടി ഉയർത്തിയിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ ഈ മാസം 8ന് 2 ഷട്ടറുകളും അടച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഡാമിൽ 5.5 മീറ്റർ ജലം അധികം സ്റ്റോക്കുണ്ട്.
കഴിഞ്ഞ വർഷം ഈ കാലയളവിൽ 768 മീറ്റർ ആയിരുന്നു ജലനിരപ്പ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]