ബത്തേരി∙ ബത്തേരി ടൗണിൽ നിന്ന് കട്ടയാടു വഴി പാപ്ലശേരിക്കുള്ള റോഡു നിർമാണം വർഷം 4 കഴിഞ്ഞിട്ടും കരാറുകാർ പൂർത്തിയാക്കുന്നില്ല. രാഹുൽ ഗാന്ധി എംപിയുടെ ഫണ്ടിൽ നിന്ന് 18 കോടി രൂപ അനുവദിച്ച് 4 വർഷം മുൻപ് നിർമാണ തുടങ്ങിയതാണ്.
അഞ്ചര മീറ്റർ വീതിയിൽ ആധുനിക രീതിയിൽ നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ. എന്നാൽ അവസാന ഘട്ട
ഉപരിതല ടാറിങ് ഇതുവരെ നടത്തിയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം, കയറ്റങ്ങൾ കരാറിൽ പറയും പ്രകാരം കുറച്ചിട്ടില്ലെന്നും താഴ്ചയുള്ള ഭാഗങ്ങളിൽ ക്രാഷ് ബാരിയറുകളും സംരക്ഷണ ഭിത്തികളും നിർമച്ചിട്ടില്ലെന്നും പരാതിയുണ്ട്.
പലയിടത്തും സൂചനാ ബോർഡുകളും വച്ചിട്ടില്ല. നിർമാണം നിലച്ചിട്ട് 6 മാസം പിന്നിട്ടിരിക്കുകയാണ്.
കരാറുകാരുടെ ഓഫിസും പ്രവർത്തിക്കുന്നില്ല. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തിരുന്നത്.
അവസാനഘട്ട മിനുക്കു പണികൾ നടത്തിയില്ലെങ്കിൽ റോഡ് എളുപ്പത്തിൽ തകർന്നു പോകാനിടയുണ്ട്.
അധികൃതരുടെ ഭാഗത്തു നിന്ന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ആവശ്യം.
ഊരാളുങ്കൽ ഓഫിസ് ഉപരോധിക്കും: കോൺഗ്രസ്
ബത്തേരി– കട്ടയാട്– പാപ്ലശേരി റോഡു നിർമാണം പൂർത്തീകരിക്കാൻ നടപടികളുണ്ടായില്ലെങ്കിൽ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി ഓഫിസ് ഉപരോധിക്കുമെന്ന് കോൺഗ്രസ് യോഗം അറിയിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ടി.എൽ.
സാബു അധ്യക്ഷത വഹിച്ചു. എം.രാമകൃഷ്ണൻ, ബാബു കട്ടയാട്, നിഷ സാബു, പ്രേം സുന്ദർ, ചാൾസ് വടാശേരി, കെ.എസ്.
സുനീഷ്, സുകുമാരൻ രത്നഗിരി, അബ്ദുൽ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

