ബത്തേരി∙ വീടിന്റെ ടെറസിൽ ചാക്കുകളിൽ മണ്ണുനിറച്ച് ചേന കൃഷി നടത്തിയ നമ്പിക്കൊല്ലി ശ്രീകണ്ഠമന്ദിരം ധനേഷ്കുമാറിന് വിളവ് നൂറു മേനി. പഴയ സിമന്റു ചാക്കുകൾ പ്രത്യേക രീതിയിൽ മുറിച്ച് അടിഭാഗം കെട്ടി അകംപുറം മറിച്ച് കഴുകി വൃത്തിയാക്കിയാണ് മണ്ണും വളവും നിറച്ചത്. പകുതി ഭാഗത്തോളം കരിയില പൊടി നിറച്ച് ചാണകപ്പൊടിയും എല്ലുപൊടിയും കുറഞ്ഞ അളവിൽ മണ്ണും ചേർത്താണ് നടീൽ മിശ്രിതം തയാറാക്കിയത്.
വീടിന്റെ മട്ടുപ്പാവിന് തകരാറു സംഭവിക്കാതിരിക്കാൻ സെറാമിക് റൂഫിങ് ടൈലുകളുടെ കഷണങ്ങൾ നിരത്തി അതിനു മുകളിലാണ് ചാക്കുകൾ ക്രമീകരിച്ചത്.
കഴിഞ്ഞ മാർച്ചിൽ 50 ചാക്കുകളിലാണ് ചേനവിത്തുകൾ നട്ടത്. വേപ്പിൻ പിണ്ണാക്കും പ്രകൃതി ദത്ത വളങ്ങളും പിന്നീട് നൽകി.
പത്തു മാസത്തിനൊടുവിൽ ലഭിച്ചത് മികച്ച വിളവ്.
ഓരോ ചേനയ്ക്കും 4 മുതൽ 9.3 കിലോഗ്രാം വരെ തൂക്കമുണ്ട്. ആകെ 242 കിലോഗ്രാം ചേന ലഭിച്ചെന്ന് ധനേഷ് പറയുന്നു.
അടുക്കളത്തോട്ടം നിർമിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഈ മാതൃക ഏറെ ഗുണകരമാണ്. ഭാര്യ സജിതയും നെൻമേനി പഞ്ചായത്തിലെ മികച്ച വിദ്യാർഥി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട
മകൻ അമൃത് ശങ്കറും മട്ടുപ്പാവിലെ കൃഷിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

