പുൽപള്ളി ∙ കാർഷിക വിളകളുടെ വിളവെടുപ്പു കാലമായതോടെ നാട്ടിൽ മോഷണം വ്യാപകമായി. കാപ്പി, അടയ്ക്കാ, വാഴക്കുല, തേങ്ങ തുടങ്ങിയ വിളകളാണു വ്യാപകമായി മോഷണം പോകുന്നത്. കഴിഞ്ഞദിവസം ചെറ്റപ്പാലം കാളമൂഴിയിൽ മുട്ടത്ത് സാബുവ ർഗീസിന്റെ തോട്ടത്തിൽ കയറിയ മോഷണസംഘം കാപ്പിയുടെ ശിഖരങ്ങൾ മുറിച്ചിട്ട
ശേഷമാണ് അതിലെ ആദായമെടുത്തത്.
കാപ്പിച്ചെടിയുടെ അടിഭാഗത്ത് വിളയുള്ള ശിഖരങ്ങൾ മുറിച്ചെടുത്ത് തോട്ടത്തിന്റെ മൂലയിൽ കൊണ്ടുപോയി കുരു ഉതിർത്തിയെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം തോട്ടത്തിലെ ഷെഡിൽ ജോലിക്കാർ പറിച്ചു വച്ചിരുന്ന 5 ക്വിന്റൽ കാപ്പി മോഷണം പോയിരുന്നു. ആളനക്കമില്ലാത്ത തോട്ടങ്ങളിൽ സംഘമായി കയറിയാണു മോഷണം.
വിള മോഷണം:നടപടി വേണമെന്ന്
പുൽപള്ളി ∙ നാട്ടിൽ പലേടത്തും വർധിക്കുന്ന കാർഷിക വിളമോഷണത്തിനെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് പാലമൂല വീരപഴശി സ്വാശ്രയസംഘം ആവശ്യപ്പെട്ടു.
പാലമൂല, ചെറ്റപ്പാലം, ചേപ്പില തുടങ്ങിയ പ്രദേശങ്ങളിൽ വിള മോഷണം വ്യാപകമായി. കള്ളൻമാർ വിൽപനയ്ക്കെത്തിക്കുന്ന ഉൽപന്നങ്ങൾ വാങ്ങുന്ന വ്യാപാരികൾ ജാഗ്രത പാലിക്കണമെന്നും ഉൽപന്നത്തിന്റെ ഉറവിടം, കൊണ്ടുവരുന്നവരുടെ തിരിച്ചറിയൽ, കൈവശരേഖ എന്നിവ വാങ്ങി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
വന്യമൃഗശല്യമുള്ളതിനാൽ ഇരുട്ടു വീണാൽ പിന്നെ കർഷകർ തോട്ടങ്ങളിൽ ഇറങ്ങാറില്ല. ഈ സമയത്താണ് അടയ്ക്കയും വാഴക്കുലയുമെല്ലാം മോഷണം പോകുന്നത്.
അടുത്ത ദിവസങ്ങളിൽ പല കർഷകരുടെയും ഉൽപന്നങ്ങൾ മോഷണം പോയിരുന്നു. ഇക്കാര്യത്തിൽ ഫലപ്രദമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പി.ശ്യാംചന്ദ് അധ്യക്ഷത വഹിച്ചു.
പി.ജി.അനൂപ്, വി.ജയകൃഷ്ണൻ, സാബു മുട്ടത്ത്, ജോയി തോമസ്, റോയി മാരിപ്പുറത്ത് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

