ബത്തേരി∙ താലൂക്ക് ആശുപത്രിയോടനബന്ധിച്ചുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രരി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രതിഷേധം. കരിങ്കൊടി വീശിയ 7 മുസ്ലിം ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതിഷേധിക്കാനെത്തിയവരെന്ന നിഗമനത്തിൽ 3 യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി.
ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ മുസ്ലിംലീഗ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞു. സ്ഥലത്ത് നേരിയ തോതിൽ സംഘർഷമുണ്ടായി.
ഇന്നലെ ഉച്ചയ്ക്കാണു സംഭവം. ഒന്നര വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം ചെയ്യാതെ കിടന്ന ആശുപത്രി ബ്ലോക്ക് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും മതിയായ ജീവനക്കാരെ നിയമിക്കാതെ ഉദ്ഘാടനം ചെയ്യുന്നത് തടയുമെന്നും കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പ്രഖ്യാപിച്ചിരുന്നു.
അതിന്റെ ഭാഗമായി ആശുപത്രിയിലേക്ക് നടത്തിയ മാർച്ചാണ് പൊലീസ് സ്റ്റേഷൻ പരിസരത്ത് തടഞ്ഞത്.
നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായെങ്കിൽ പൊലീസ് പ്രതിഷേധക്കാരെ ആശുപത്രി റോഡിലേക്ക് കടത്തി വിട്ടില്ല. തുടർന്നു നടന്ന പ്രതിഷേധ യോഗം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.പി. അയൂബ് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ എം.എ.അസൈനാർ, സി.കെ.ഹാരിഫ്, മുസ്തഫ കണ്ണോത്ത്, കെ.പി.അഷ്കർ, സമദ് കണ്ണിടയൻ, ടി.കെ.മുസ്തഫ, ഇബ്രാഹിം തൈത്തൊടി, അസീസ് വെങ്ങൂർ, ഇ.പി. ജലീൽ, നിസാം കല്ലൂർ, അൻസാർ മണിച്ചിറ,റിയാസ് കൂടത്താൾ, റിയാസ് കല്ലുവയൽ, റിയാസ് നായ്ക്കെട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
താലൂക്ക് ആശുപത്രി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത ശേഷം നൂൽപുഴയിലേക്ക് പോയ മന്ത്രിയുടെ വാഹനത്തിനു നേരെയാണ് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി വീശിയത്.
കരിങ്കൊടിയുമായെത്തിയ 7 പേരെ പൊലീസ് അറസ്റ്റു ചെയ്തു. അസീസ് വേങ്ങൂർ, അൻസാർ മണിച്ചിറ, നിസാം ക്ലലൂർ, റിയാസ് കല്ലുവയൽ, യഹിയ വാഴക്കണ്ടി, സജീർ ബീനാച്ചി, നവാസ് പഴുപ്പത്തൂർ എന്നിവരാണ് അറസ്റ്റിലായത്.
മന്ത്രി തിരികെ പോയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
ഉദ്ഘാടനത്തിന് മന്ത്രിയെത്തുന്നതിന് മുൻപാണു യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയി, നേതാക്കളായ ലയണൽ മാത്യു, യൂനുസ് അലി എന്നിവരാണ് തടങ്കലിലായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]