
76.44 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി ∙ കർണാടകയില്‍ നിന്ന് കേരളത്തിലേക്ക് വില്പനയ്ക്കായി കൊണ്ടുവന്ന 76.44 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. വെങ്ങപ്പള്ളി സ്വദേശി ഷൈജല്‍ (45), കൊടുവള്ളി സ്വദേശി റഷീദ് (39) എന്നിവരാണ് മുത്തങ്ങയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. ഡ്രൈവറുടെ സീറ്റിനടിയിൽ ജാക്കറ്റ് കൊണ്ട് മറച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ്, ലോക്കൽ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.