പുൽപളളി ∙ ക്ഷീരമേഖലയ്ക്ക് മുതൽക്കൂട്ടായ പുൽപള്ളി കിടാരിപാർക്കിലെ കിടാരി വിൽപന 1000 കടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന അത്യുൽപാദന ശേഷിയുള്ള മികച്ചയിനം കിടാരികളെയാണ് ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് കൈമാറുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഇവിടെനിന്നു കിടാരികളെ കൊണ്ടുപോകുന്നു.
2022 ൽ ആണ് വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ക്ഷീരസംഘത്തിൽ ഈ സംരംഭത്തിനു തുടക്കമിട്ടത്.
മലബാർ മിൽമയുടെ ഫാംടൂറിസം പദ്ധതിയിൽ കിടാരിപാർക്കും ദേശീയ ഗോപാൽരത്ന പുരസ്കാരം നേടിയ ക്ഷീരസംഘവും ഇടംപിടിച്ചതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളും ഇവിടെയെത്തുന്നു. ഇതുവരെ 6.5 കോടിയുടെ ഉരുക്കളെ ഇവിടെ നിന്നുവിൽക്കാനായി.
പാൽ വിൽപനയിലൂടെ 1.05 കോടി രൂപയും സംഘത്തിനു വരുമാനമുണ്ടായി. ഇതോടുചേർന്നാരംഭിച്ച ചാണകസംഭരണ വിതരണ കേന്ദ്രവും ക്ഷീരകർഷകർക്ക് ഉപകാരമായി.
ആയിരാമത്തെ കിടാരിവിൽപന മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു.
സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആർ.ലതിക, ഡയറക്ടർമാരായ യു.എൻ.കുശൻ, വി.ജെ.സജീവ്, ടി.വി.ബിനോയി, ജോളി റെജി, റീനാ സണ്ണി, ലീലാ കുഞ്ഞിക്കണ്ണൻ, വി.എം.ജയചന്ദ്രൻ, ഗീതാ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]