ബത്തേരി ∙ അങ്കണവാടിയിലെ കുട്ടികൾക്കു നൽകാൻ കളിപ്പാട്ടങ്ങൾ തിരഞ്ഞ് ബത്തേരിയിലെ കടയിലെത്തി പ്രിയങ്ക ഗാന്ധി എംപി. അമ്പലവയൽ വലിപ്ര സ്മാർട്ട് അങ്കണവാടിയിലെ കുട്ടികൾക്കായാണു പ്രിയങ്ക കളിപ്പാട്ടം വാങ്ങാനെത്തിയത്.
അങ്കണവാടിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ കുട്ടികൾക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ചു പ്രിയങ്ക ചോദിച്ചറിഞ്ഞിരുന്നു.
ഓരോരുത്തരും അവരുടെ ഇഷ്ടങ്ങൾ പറഞ്ഞത് പ്രിയങ്ക കുറിച്ചു വച്ചിരുന്നു.
അതിനനുസരിച്ചു കളിപ്പാട്ടങ്ങൾ വാങ്ങാനാണ് ബത്തേരി ടൗണിലെ സ്വകാര്യ സ്ഥാപനത്തിലെത്തിയത്. കളിപ്പാട്ടങ്ങൾ വാങ്ങിയ ശേഷം അവ കുട്ടികൾക്കെത്തിക്കാനും പ്രിയങ്ക നിർദേശിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, ജില്ല പഞ്ചായത്ത് അംഗം സീത വിജയൻ, എം.യു ജോർജ്, എൻ.സി. കൃഷ്ണകുമാർ, സി.ജി.
സെബാസ്റ്റ്യൻ, ആൻ ഡാർളി തുടങ്ങിയവർ അങ്കണവാടി ഉദ്ഘാടനത്തിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]