
മാനന്തവാടി ∙ കുഴിയില്ലാത്ത ഒരു ഭാഗവും ഇല്ലെന്ന ദുരവസ്ഥയിലാണ് തോൽപെട്ടി–കുട്ട റോഡ്.
കേരള അതിർത്തിയായ തോൽപെട്ടി മുതൽ കർണാടക അതിർത്തിയിലെ ആദ്യ ഗ്രാമമായ കുട്ടവരെയുള്ള റോഡാണ് പാടേ തകർന്നത്. ദേശീയ പാതയിലും ബാവലി–മൈസൂരു പാതയിലും രാത്രി യാത്ര നിരോധനം നിലനിൽക്കുന്നതിനാൽ വാഹന ഗതാഗതം ഏറെ പ്രയാസകരമാണ്.
രാത്രി യാത്ര നിരോധനം ഇല്ലാത്ത ഏക പാതയായതിനാൽ രാത്രിയിൽ ഇതു വഴി നൂറുകണക്കിന് വാഹനങ്ങളാണ്പോകുന്നത്. ബംഗളൂരുവിൽ നിന്നു കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്ക് അടക്കമുള്ള ദീർഘദൂര ബസുകൾ ഈ പാതയിലൂടെയാണ് രാത്രി കടന്നു പോകുന്നത്.
വലിയ കുഴികൾ നിറഞ്ഞ പാതയിലൂടെയുള്ള രാത്രി യാത്ര ഒട്ടേറെ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. റോഡ് നവീകരണത്തിനായി കർണാടക പൊതുമരാമത്ത് വകുപ്പ് കരാർ നൽകി സാധന സാമഗ്രികൾ ഇറക്കിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളും കനത്ത മഴയും കാരണം അറ്റകുറ്റപ്പണി നീളുകയാണഅ. എത്രയും വേഗം റോഡ് വീതികൂട്ടി നവീകരിക്കണമന്നാണു നാട്ടുകാരുടെ ആവശ്യം.
“മാനന്തവാടി -കുട്ട
-മൈസൂരു റൂട്ടിലൂടെ നിരന്തരം യാത്ര ചെയ്യാറുണ്ട്. ഇതിൽ കേരള അതിർത്തി മുതൽ കുട്ട
ടൗൺ വരെയുള്ള 2 കിലോമീറ്റർ ദൂരം റോഡ് പൂർണമായി തകർന്നു . ഇതിലൂടെ നൂറുകണക്കിന് ആളുകളാണ് പ്രതിദിനം യാത്ര ചെയ്യുന്നത്.
സംസ്ഥാനാന്തര ചരക്ക് നീക്കം ഉൾപ്പെടെ നടക്കുന്ന പ്രധാനപാതയിൽ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് പതിവാണ്. ഈ റോഡ് എത്രയും പെട്ടെന്ന് അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിരാജ്പേട്ട
എംഎൽഎ എ.എസ്.പൊന്നണ്ണയ്ക്ക് നിവേദനം നൽകും.”
ഷംസീർ അരണപ്പാറ പൊതുപ്രവർത്തകൻ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]