പുൽപള്ളി ∙ കബനിയുടെ കരയിലെ പാടങ്ങളിൽ നെൽകൊയ്ത്ത് സജീവമായി. കഴിഞ്ഞയാഴ്ചയുണ്ടായ മഴഭീഷണി മാറുകയും മാനം തെളിയുകയും ചെയ്തതോടെ കൊയ്ത്തുകാലം ആരംഭിച്ചു. ചേകാടി, പാക്കം, പെരിക്കല്ലൂർ, മരക്കടവ്, കബനിഗിരി, കൊളവള്ളി എന്നിവിടങ്ങളിലാണ് കൊയ്ത്തുമെതിയാരംഭിച്ചത്.
തൊഴിലാളികളെ കിട്ടാതായതോടെ യന്ത്രങ്ങളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്.
ഒന്നിച്ച് കൊയ്ത്ത് ആരംഭിച്ചതിനാൽ ആവശ്യത്തിനു യന്ത്രലഭ്യതയുമില്ല. 3 യന്ത്രങ്ങളാണ് മരക്കടവ് പ്രദേശത്തുള്ളത്.
കർണാടകയിൽ നിന്നെത്തിച്ചവയാണവ. നനവുള്ള പാടങ്ങളിൽ ആളെയിറക്കിയാണ് കൊയ്ത്ത്.
മരക്കടവിലും പരിസരങ്ങളിലും പാടത്ത് വെള്ളക്കെട്ടുണ്ട്. കഴിഞ്ഞയാഴ്ച പാടത്ത് താഴ്ന്ന യന്ത്രം പാടുപെട്ടാണ് വലിച്ചുകയറ്റിയത്.
ഒരാഴ്ചയ്ക്കുള്ളിൽ ഈ ഭാഗത്തെ കൊയ്ത്തുമെതി തീരുമെന്ന് കർഷകർ പറയുന്നു.
ഉൾനാടുകളിലെ പാടങ്ങളിലും കൊയ്ത്ത് സജീവമാണ്. ചേകാടി പാടത്താണ് കൂടുതൽ കൃഷിയുള്ളത്. ഇവിടെ ഗന്ധകശാലയുൾപ്പെടെ കൊയ്യാനുണ്ട്.
സർക്കാരിന്റെ നെല്ല് സംഭരണം ആരംഭിച്ചിട്ടില്ല. ഈ പാടത്ത് 2 യന്ത്രങ്ങൾ മാത്രമേ എത്തിയിട്ടുള്ളൂ.
ചേകാടി ഉന്നതിക്കാരുടെ 50 ഏക്കർപാടത്തെ നെല്ല് ഗോത്രതൊഴിലാളികൾ തന്നെയാണു കൊയ്തെടുക്കുന്നത്. കൊയ്ത്തും വാരലും ഒക്കലിടീലുമെല്ലാം ഗ്രാമത്തിൽ സജീവമായി നടക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

