തരുവണ ∙ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാർഡിൽ ഒന്ന് ഇമ്മിണി വല്ല്യൊന്ന് ആയി.
ഇവിടെ മത്സരിച്ച 3 സ്ഥാനാർഥികളും തമ്മിൽ ഓരോ വോട്ടിന്റെ വ്യത്യാസം മാത്രം.
എൽഡിഎഫ് സ്ഥാനാർഥി ഉണ്ണാച്ചി മൊയ്തു 375 വോട്ടുമായി വിജയം സ്വന്തമാക്കിയപ്പോൾ എൻഡിഎ സ്ഥാനാർഥി മനോജ് പടക്കോട്ടുമ്മൽ 374 വോട്ടുമായി രണ്ടാം സ്ഥാനത്തും 373 വോട്ടുമായി യുഡിഎഫ് സ്ഥാനാർഥി ടി.കെ. മുഹമ്മദലി മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ഏറെ കൗതുകം ഉണർത്തിയ മത്സര ഫലത്തിൽ നിന്നും സ്ഥാനാർഥികളും നാട്ടുകാരും ഇതുവരെ മുക്തരായിട്ടില്ല.
2 പതിറ്റാണ്ടുകളായി എൽഡിഎഫിന്റെ കൈകളിലായിരുന്ന വാർഡ് ഒരു വോട്ടിന്റെ ലീഡിലാണെങ്കിലും ഇത്തവണയും അവർ സ്വന്തമാക്കി.
എന്നാൽ ജന സമ്മതരായ സ്ഥാനാർഥികളെ 3 മുന്നണിയും പ്രഖ്യാപിച്ചതോടെ വോട്ടർമാരും പക്ഷഭേദം കാണിക്കാതിരുന്നതാണു ഈ മത്സര ഫലം എന്നു നാട്ടുകാർ പറയുന്നു.
ജനകീയ വിഷയങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നവരാണ് മൂവരും. മത്സരത്തിൽ ഏറെ വീറും വാശിയും ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പിനു മുൻപും പിൻപും സൗഹൃദത്തിന് ഒരു കോട്ടവും ഇവർ വരുത്തിയില്ല.
നാടിന്റെ വികസനത്തിനു വേണ്ടി ഇനിയും ഒറ്റക്കെട്ടായി പ്രവർത്തിക്കാനാണ് തീരുമാനം എന്നും ഇവർ പറയുന്നു.
ഈ വാക്ക് ഏറെ സന്തോഷം പകരുന്നതാണെന്നു നാട്ടുകാരും അഭിപ്രായപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

