ലീഗൽ മെട്രോളജി ജില്ലാ മന്ദിരം ഉദ്ഘാടനം 25ന്:
ബത്തേരി∙ ലീഗൽ മെട്രോളജി ജില്ലാ ആസ്ഥാന മന്ദിരത്തിന്റെയും വർക്കിങ് സ്റ്റാന്റേഡ് ലബോറട്ടറിയുടെയും ഉദ്ഘാടനം 25ന് രാവിലെ 10.30ന് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.
ബത്തേരി സെന്റ് മേരീസ് കോളജിന് സമീപത്താണ് സ്ഥാപനം പ്രവർത്തിക്കുക.ടൗൺഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം നഗരസഭ അധ്യക്ഷൻ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്തു.
ടി.കെ.
രമേഷ് ചെയർമാനായും എൽസി പൗലോസ്, പി.എസ്. ലിഷ എന്നിവർ വൈസ് ചെയർപഴ്സൻമാരായുമാണ് കമ്മിറ്റി.ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളർ ടി..പി റമീസാണ് കൺവീനർ.
നഗരസഭ ഉപാധ്യക്ഷ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. ലിഷ, കെ.റഷീദ്, സാലി പൗലോസ്, ഷാമില ജുനൈസ്, ലീഗൽ മെട്രോളജി ജോയിന്റ് കൺവീനർ പി.ശ്രീനിവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചാമപ്പാറ കപ്പേളയിൽ തിരുനാളാഘോഷം 20 മുതൽ
സീതാമൗണ്ട് ∙ ചാമപ്പാറ സെന്റ് ജൂഡ് കപ്പേളയിൽ വി.യൂദാ തദേവുസിന്റെ തിരുനാളാഘോഷം 20 മുതൽ 28 വരെ കൊണ്ടാടും. 20ന് വൈകുന്നേരം 4.30ന് വികാരി ഫാ.
ജയിംസ് കുന്നത്തേട്ട് കൊടിയുയർത്തും. തുടർന്ന് ജപമാലയും കുർബാനയും നൊവേനയും.
21 മുതൽ 27 വരെ 4.30ന് ജപമാല, കുർബാന, നൊവേന എന്നിവ നടത്തും. പ്രധാന തിരുനാൾദിനമായ 28ന് 9.30ന് ജപമാല 10ന് തിരുനാൾ ഗാനപൂജ, ഫാ.ജോഷി പുൽപ്പയിൽ സന്ദേശം നൽകും.11.45ന് പ്രദക്ഷിണം, ഉച്ചയ്ക്ക് നേർച്ചഭക്ഷണത്തോടെ തിരുനാൾ സമാപിക്കും.
ആലത്തൂർ കപ്പേളയിൽ തിരുനാൾ ഇന്ന്
മുള്ളൻകൊല്ലി ∙ ശിശുമല ഇടവകയുടെ കീഴിൽ ആലത്തൂരിൽ വാഴ്ത്തപ്പെട്ട
തേവർപറമ്പിൽ കുഞ്ഞച്ചന്റെ നാമധേയത്തിലുള്ള കപ്പേളയിലെ തിരുനാൾ ഇന്ന്. വൈകുന്നേരം 5ന് ജപമാലയും തുടർന്ന് കുർബാനയും.
പ്രദക്ഷിണം, നൊവേന, നേർച്ചഭക്ഷണം എന്നിവയാണ് മറ്റ് ചടങ്ങുകൾ. ഫാ.ഷാജി ചിറപ്പുറത്ത്, വികാരി ഫാ.ബിജു മാവറ, ഫാ.സണ്ണി തോട്ടപ്പള്ളി എന്നിവർ കാർമികത്വം വഹിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]