
കൽപറ്റ ∙ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് കരുത്തുപകരാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ഫ്രീഡം ലൈറ്റ് നൈറ്റ്മാർച്ചിൽ മഴയിലും ചോരാത്ത ആവേശം. വോട്ടുകൊള്ളയ്ക്കെതിരെ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഒത്തുകളിച്ച് വോട്ടുമോഷണം നടത്തി അധികാരത്തിലെത്തിയ മോദി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു കോൺഗ്രസിന്റെ നൈറ്റ് മാർച്ച്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ മഴ നിർത്താതെ പെയ്തിട്ടും മാർച്ചിൽ അണിനിരന്നു. രാത്രി ഏഴരയോടെ കൽപറ്റ നഗരസഭാ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണു സമാപിച്ചത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ മാർച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാഹുൽഗാന്ധി ഒറ്റയ്ക്കല്ലെന്നും ജനകോടികളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യം ലോകരാജ്യങ്ങൾ പ്രശംസിച്ചതാണ്. വെടിയുണ്ടയെക്കാൾ ശക്തിയും അധികാരവും ബാലറ്റുപേപ്പറിനുണ്ട്.
ജനാധിപത്യത്തിന്റെ പ്രാണവായു നീതിപൂർവമായ തിരഞ്ഞെടുപ്പാണ്. അതിന് കുറ്റമറ്റ വോട്ടർപട്ടിക വേണം.
അതിൽ അർഹതയില്ലാത്തവരുടെ പേരുകൾ വരാൻ പാടില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്രയിലും വ്യാപക ക്രമക്കേടാണ് നടന്നത്. രാഹുൽഗാന്ധി ചോദ്യങ്ങൾ ചോദിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസർക്കാരും ഉത്തരംമുട്ടി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷനായിരുന്നു. ടി.
സിദ്ദീഖ് എംഎൽഎ, പി.കെ. ജയലക്ഷ്മി, കെ.എൽ.
പൗലോസ്, പി.പി. ആലി, കെ.ഇ.
വിനയൻ, ഒ.വി. അപ്പച്ചൻ, എം.എ.
ജോസഫ്, ടി.ജെ. ഐസക്, എം.ജി.
ബിജു, പി.ഡി. സജി, എൻ.കെ.
വർഗീസ്, എം. വേണുഗോപാൽ, സംഷാദ് മരക്കാർ, ബിനുതോമസ്, നിസി അഹമ്മദ്, എടക്കൽ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]