
ഗൂഡല്ലൂർ ∙ കോത്തഗിരി നഗരം കാട്ടുപോത്തുകളുടെ സ്ഥിര താവളമാകുന്നു. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കാട്ടുപോത്തുകൾ നഗരം വിട്ട് കാട്ടിലേക്ക് കയറുന്നില്ല.
നേരത്തേ ഗ്രാമ പ്രദേശങ്ങളിൽ മാത്രമായി മേഞ്ഞിരുന്ന കാട്ടുപോത്തുകൾ നഗരത്തിലെത്തിയതോടെ നാട്ടുകാരും സഞ്ചാരികളും ഭീതിയിലാണ്.
നഗരത്തിൽ ജനങ്ങളുടെ ഇടയിലൂടെ മുട്ടി ഉരുമ്മിയാണ് പോത്തുകളുടെ യാത്ര.ഒറ്റയ്ക്ക് എത്തുന്ന കാട്ടു പോത്ത് സാധാരണ ആക്രമണം നടത്താറില്ല. മറ്റൊരു പോത്തുകൂടി സമീപത്തെത്തിയാൽ സ്വഭാവം മാറും.
സാമ്രാജ്യം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടയിൽ നാട്ടുകാരുടെ വസ്തുവകകൾ നശിപ്പിക്കും. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കുത്തി നശിപ്പിക്കും. കടകൾക്ക് സമീപമെത്തിയാൽ കടയുടെ ഷട്ടർ താഴ്ത്തുകയേ രക്ഷയുള്ളൂ.
ആദ്യമൊക്കെ നാട്ടുകാർ വനം വകുപ്പിൽ പരാതിപ്പെടുമായിരുന്നു. പരാതി പെട്ടാലും വനം വകുപ്പും ശ്രദ്ധിക്കാതെ വന്നതോടെ ഇപ്പോൾ നാട്ടുകാരും പരാതി നിർത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]