
മാനന്തവാടി ∙ ഫേൺസ് നാച്ചുറലിസ്റ്റ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ചിത്രശലഭ ഉദ്യാനങ്ങളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ആദ്യ ഘട്ടത്തിൽ കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 20 ചിത്രശലഭ ഉദ്യാനങ്ങൾ വികസിപ്പിച്ചെടുക്കുമെന്ന് പദ്ധതിയുടെ ഫീൽഡ് കോ–ഓർഡിനേറ്റർ പി.എ.അജയൻ അറിയിച്ചു.
ഇതിന്റെ ഭാഗമായി ചിത്രശലഭങ്ങൾക്ക് തേൻ ശേഖരിക്കുന്നതിനാവശ്യമായ സസ്യങ്ങൾ, വ്യത്യസ്ത ഇനം പൂമ്പാറ്റകളുടെ ശലഭപ്പുഴുക്കൾക്ക് ആഹാരത്തിന് ആവശ്യമായ പ്രത്യേക ഇനം സസ്യങ്ങൾ, പൂമ്പാറ്റകൾ ആൽക്കലോയ്ഡുകൾ ശേഖരിക്കുന്ന ഇനങ്ങളിൽപ്പെട്ട
സസ്യങ്ങൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽപ്പെട്ട ചെടികളുടെ നഴ്സറികൾ വികസിപ്പിച്ചെടുക്കുകയും ആറായിരത്തിലധികം തൈകൾ വിതരണം ചെയ്യുകയും ചെയ്തു.
മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫേൺസ് നാച്ചുറലിസ്റ്റ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കി വരുന്ന വിവിധ പരിസ്ഥിതി പുനസ്ഥാപന പരിപാടികളിൽ ശലഭങ്ങളുടെ ഭക്ഷണ സസ്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതിന് ആവശ്യമായ തൈകൾ വിതരണം ചെയ്യുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു.
ദേശീയ ഹരിത സേന, ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം പദ്ധതിയുടെ നടത്തിപ്പിൽ പങ്കാളികളായിട്ടുണ്ട്. ടിവിഎസ് മോട്ടോഴ്സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
9496343843. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]