
തിരുനെല്ലി ∙ പതിറ്റാണ്ടുകളുടെ പഴക്കമുള്ള അറവനാഴി-ആശ്രമം സ്കൂൾ-തിരുനെല്ലി അമ്പലം റോഡ് ശാപമോക്ഷം തേടുന്നു. ഈ റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത് നവീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.തിരുനെല്ലി നിട്ടറയിൽ നല്ല റോഡും പാലവും പുതുതായി വന്നെങ്കിലും സമീപത്തെ അറവനാഴി-തിരുനെല്ലി ഗവ ആശ്രമം സ്കൂൾ- തിരുനെല്ലി അമ്പലം റോഡിന് ഇനിയും ശനിദശ മാറിയിട്ടില്ല.
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഇപ്പോഴും 3 സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കാരണം മുൻപ് ഇതുവഴി ഓടിയിരുന്ന കെഎസ്ആർടിസി ബസ് സർവീസ് പൊലീസ് സ്റ്റേഷൻ വഴിയിലേക്ക് മാറ്റിയിക്കുകയാണ്.
അറവനാഴി, കൊല്ലിമൂല, ചേക്കോട്, കോളിദാർ, എരുവക്കി, ഗുണ്ടികപ്പറമ്പ്, ഉന്നതികളിൽ ഉള്ളവരുടെ ഏക ആശ്രയമാണ് ഈ റോഡ്.
500ൽ ഏറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡ് കാലങ്ങളായി അവഗണന നേരിടുകയാണ്.തിരുനെല്ലി പഞ്ചായത്തിന്റെ പരിധിയിലാണ് റോഡുള്ളത്. അതുകൊണ്ട് തന്നെ വൻ തുക ചെലവഴിക്കേണ്ടി വരുന്ന റോഡ് വികസനം സാധ്യമാകുന്നില്ല.
ആകെ 3.5 കിലോമീറ്റർ ദൂരം മാത്രമുള്ള റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത് വികസിപ്പിച്ചാൽ കർക്കടക വാവിന് തിരുനെല്ലി ക്ഷേത്ര പരിസരത്ത് ഉണ്ടാകുന്ന ഗതാഗത കുരുക്കിനും ശാശ്വത പരിഹാരമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]