ഗൂഡല്ലൂർ ∙ ഉദ്ഘാടനം കഴിഞ്ഞ് പിറ്റേദിവസം കടയിലേക്ക് ബസ് നിയന്ത്രണം വിട്ട് പാഞ്ഞു കയറി കട തകർന്നു.
ഗൂഡല്ലൂരിലെ നഗരസഭ ഓഫിസിന് സമീപത്ത് പുതിയതായി ആരംഭിച്ച വളക്കടയും സമീപത്തുണ്ടായിരുന്ന ചായക്കടയുമാണ് തകർന്നത്. ധർമഗിരി സ്വദേശി ജിജിയുടെ ഉടമസ്ഥതയിലുള്ള കടയാണ് തകർന്നത്.
കോഴിക്കോട് മേപ്പയൂരിൽ നിന്നുള്ള വിനോദ സഞ്ചാരികൾ ഊട്ടി സന്ദർശിച്ച ശേഷം മടങ്ങുന്ന വഴിയിൽ ഗൂഡല്ലൂർ നഗരസഭ ഓഫിസ് പരിസരത്ത് വച്ച് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കടകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബുധനാഴ്ച രാത്രി 10 മണിക്കാണ് അപകടം ഉണ്ടായത്. കടയിൽ ആരുമില്ലാതിരുന്നത് കൊണ്ട് വലിയ വിപത്ത് ഒഴിവായി.
മൂന്ന് ലക്ഷം രൂപയോളം നഷ്ടമുണ്ടായിട്ടുണ്ട്. ബസിൽ സഞ്ചരിച്ചിരുന്ന വിനോദ സഞ്ചാരികളിൽ ചിലർക്ക് നേരിയ പരുക്കേറ്റു.
ഗൂഡല്ലൂർ പൊലീസ് കേസെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

