ജലവിതരണം മുടങ്ങും:
കൽപറ്റ ∙ നഗരസഭയിലെ ഗൂഡലായി ബൂസ്റ്റർ പമ്പ് ഹൗസിൽ പണി നടക്കുന്നതിനാൽ ഇന്നു പടപുരം ഊര് റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പർ 1, അഡ് ലെയ്ഡ്, കിൻഫ്ര, പുഴമുടി, ഗവ.
കോളജ് റോഡ്, ചുണ്ടപ്പാടി ഭാഗങ്ങളിൽ ജല വിതരണം മുടങ്ങും.
നവോദയ പ്രവേശനം
കൽപറ്റ ∙ ജവാഹർ നവോദയ വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കു പ്രവേശനത്തിന് അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള പതിവു പ്രവേശനത്തിനു പുറമെ ആണിത്.
എല്ലാ വർഷവും അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ലാറ്ററൽ എൻട്രി ടെസ്റ്റിലൂടെ ആണ് 9, 11 ക്ലാസുകളിലേക്കുള്ള പ്രവേശനം. 2026-27 അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ അപേക്ഷകളും സ്വീകരിക്കും.
അപേക്ഷകൾ www.navodaya.gov.in ൽ നൽകണം. പ്രവേശന പരീക്ഷ 2026 ഫെബ്രുവരി 7നു നടക്കും.
ആഭരണ നിർമാണ പരിശീലനം
കൽപറ്റ ∙ പുത്തൂർവയൽ എസ്ബിഐ റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നാളെ ആരംഭിക്കുന്ന ആഭരണ നിർമാണ പരിശീലനത്തിനു സീറ്റൊഴിവ്. ഇൻവിസിബിൾ ചെയിൻ മേക്കിങ്, ആർട്ടിഫിഷ്യൽ ജ്വല്ലറി മേക്കിങ്, ടെറാക്കോട്ട
ജ്വല്ലറി മേക്കിങ്, ഫാബ്രിക് ജ്വല്ലറി മേക്കിങ്, ത്രെഡ് ജ്വല്ലറി മേക്കിങ്, മാല, വള, കമ്മൽ, പാദസരം, കൈ ചെയിൻ തുടങ്ങിയവയുടെ നിർമാണത്തിലാണു പരിശീലനം. പ്രായപരിധി 18 മുതൽ 50 വരെ.
9074149919. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]