
ഈ വഴി യാത്ര ദേശീയ ദുരിതം; സൂചിമല മുതൽ തൊറപ്പള്ളിവരെയുള്ള 16 കിലോമീറ്റർ തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗൂഡല്ലൂർ∙തകർന്ന ദേശീയ പാതയിലൂടെയുള്ള യാത്ര ദുരിതമാകുന്നു. ഗൂഡല്ലൂർ നഗരത്തിനകത്ത് കൂടി കടന്നു പോകുന്ന ദേശീയ പാതയിൽ സൂചി മല മുതൽ തൊറപ്പള്ളിവരെയുള്ള 16 കിലോമീറ്റർ ദൂരം 3 വർഷമായി അറ്റകുറ്റ പണികൾ പോലും നടത്തുന്നില്ല. റോഡ് നന്നാക്കത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരം നടത്തുമ്പോൾ കുഴികളിൽ താൽക്കാലികമായി ജെല്ലി കല്ലുകൾ ഇട്ട് നിറയ്ക്കും. നിർമാണ പണികൾ ഉടൻ ആരംഭിക്കുമെന്ന പ്രതീതി നാട്ടുകാരിൽ ഉണ്ടാക്കും.
ഒരു വർഷത്തിനുള്ളിൽ ഗൂഡല്ലൂർ നഗരത്തിനകത്ത് റോഡിൽ 4 പ്രാവശ്യം ജെല്ലികല്ലുകൾ നിരത്തി ടാർ മിശ്രിതം ഒഴിച്ച് നിരപ്പാക്കി അധികൃതർ മടങ്ങി. ഒരാഴ്ചക്കുള്ളിൽ റോഡ് വീണ്ടും പഴയ നിലയിലായി. അടുത്ത സമരം വരുന്നതുവരെ ദേശീയ പാത അതോറിറ്റി കാത്തിരിക്കും. മേട്ടുപ്പാളയം മുതൽ സൂചി മല വരെ റോഡിന്റെ നിർമാണം പല ഘട്ടങ്ങളിലായി നടത്തി.
എന്നാൽ സൂചി മല മുതൽ തൊറപ്പള്ളിവരെ യാതൊരു നിർമാണ പ്രവർത്തനവും അധികൃതർ നടത്തിയിട്ടില്ല. ജില്ലയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും വരുന്ന വാഹനങ്ങളിൽ നിന്നായി വിവിധ വകുപ്പുകൾ ടോൾ പിരിക്കുന്നുണ്ട്. ഈ ഫണ്ട് റോഡ് നിർമാണത്തിനായി ഇതു വരെയും ഉപയോഗിച്ചിട്ടില്ല.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. സംസ്ഥാന റോഡിൽ ഗൂഡല്ലൂർ നഗരത്തിൽ നിന്നും ചെമ്പാല വരെയും നാടുകാണി മുതൽ അതിർത്തിവരെയും റോഡ് പൂർണമായും തകർന്നു പോയി. മറ്റ് ഭാഗങ്ങളിലെ റോഡുകൾ പണി പൂർത്തിയാക്കി. ഊട്ടി ,കോത്തഗിരി, കൂനൂർ,കുന്ത പ്രദേശങ്ങളിൽ ഗ്രാമീണ റോഡുകൾ പോലും ഗതാഗത യോഗ്യമാക്കി.
എന്നാൽ ഗൂഡല്ലൂർ നിയോജക മണ്ഡലത്തിൽ റോഡുകൾ മാത്രമല്ല മറ്റ് അടിസ്ഥാന ആവശ്യങ്ങൾ പോലും പൂർത്തിയാക്കിയിട്ടില്ല. മഴക്കാല ആരംഭിച്ചതും നഗരത്തിലെ റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി. മഴക്കാലം അവസാനിക്കുമ്പോഴേക്കും റോഡ് ഇല്ലാതാകുന്ന സ്ഥിതിയിലാണ്.