പനമരം ∙ അരനൂറ്റാണ്ടിനു മുൻപു നടവയലിലെ നാട്ടുകാരുടെ കൂട്ടായ്മയിൽ നിർമിച്ച പനമരം ചെറിയ പാലം ഓർമയാകുന്നു. പുതിയ പാലം നിർമിച്ചു കഴിഞ്ഞദിവസം ഉദ്ഘാടനം നടത്തിയതിനു പിന്നാലെ 55 വർഷത്തോളം പഴക്കമുള്ള പാലം ഇന്നലെ മുതൽ പൊളിച്ചുനീക്കി തുടങ്ങി.
പഴയപാലത്തിന്റെ അപകടാവസ്ഥയും ജനങ്ങളുടെ സുരക്ഷയും മുന്നിൽ കണ്ടാണു പഴയപാലം പൊളിച്ചുനീക്കുന്നത്.
കൂടാതെ പുതിയ പാലത്തിന്റെ നടുവിലെ തൂണുകളും പഴയ പാലത്തിന്റെ തൂണുകളും അടുത്തടുത്ത് ആയതിനാൽ ഒഴുക്ക് തടസ്സപ്പെടാനും ഇതു പുതിയ പാലത്തിനും പാലത്തിന്റെ സംരക്ഷണ ഭിത്തികൾക്കും ഭീഷണിയാകുമെന്നതുമാണു പഴയപാലം പൊളിച്ചുനീക്കാൻ കാരണം. പുതിയ പാലം ഉദ്ഘാടന വേളയിൽ ജനങ്ങളുടെ സുരക്ഷ മുന്നിൽ കണ്ട് മന്ത്രി ഒ.ആർ.കേളു പാലം പൊളിക്കുമെന്നു സൂചന നൽകിയിരുന്നു.
കരിങ്കല്ലിന്റെ തൂണുകളിൽ തീർത്ത പാലം പൂർണമായും പൊളിച്ചുനീക്കുന്നതോടെ നടവയൽ വികാരിയായിരുന്ന ഫാ.ജോൺ മണ്ണനാലിന്റെ നേതൃത്വത്തിൽ കുടിയേറ്റക്കാരുടെ സഹകരണത്തോടെ നിർമിച്ച പാലം ചരിത്രമാകും.
സർക്കാർ പദ്ധതികളും സഹായവും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണു നാട്ടുകാർ പ്രതിസന്ധികളെ അതിജീവിച്ച് പുതിയിടത്ത് കുട്ടിച്ചേട്ടൻ, ചക്കാലയ്ക്കൽ സ്കറിയ, ഉണ്ണിക്കുന്നേൽ കൊച്ചേപ്പ്, കുറ്റോത്ത് പൈലോ, പുതുപറമ്പിൽ പൈലോ എന്നിവരുടെ നേതൃത്വത്തിൽ പാലം നിർമിച്ചത്.
കോഴിക്കോടു നിന്ന് ഖലാസികളെ വരെ കൊണ്ടുവന്നാണ് പാലം പണി പൂർത്തീകരിച്ചത്. വികെജി നമ്പ്യാരുടെ ജീപ്പ് ഓടിച്ചാണ് അന്നു പാലം ഉദ്ഘാടനം ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

