ചുണ്ടേൽ ∙ ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്നലെ രാവിലെ 7.30 ഓടെ, കൂട് സ്ഥാപിച്ച ചേലോട് എസ്റ്റേറ്റിലെ ഏഴാം നമ്പർ ഭാഗത്ത് പരിശോധനയ്ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണു കൂട്ടിൽ അകപ്പെട്ട
നിലയിൽ പുലിയെ കണ്ടത്. 5 വയസ്സ് തോന്നിക്കുന്ന ആൺപുലിയാണ് കുടുങ്ങിയത്.
മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബിജു, വൈത്തിരി ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പുലിയെ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
ആരോഗ്യനില പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. തിങ്കൾ രാത്രിയിൽ പ്രദേശത്തു പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.
അന്നു അർധരാത്രിയോടെയായിരിക്കാം പുലി കൂട്ടിൽ കുടുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ചുനാളുകളായിട്ട് ചേലോടും പരിസര പ്രദേശങ്ങളിലും പുലിശല്യം രൂക്ഷമായിരുന്നു.
മേഖലയിലെ ഒട്ടേറെ വളർത്തുമൃഗങ്ങളെ പുലി പിടികൂടി.
ഇതിനോട് ചേർന്ന ചുണ്ടവയൽ, ഒലിവുമല, കരിമ്പിൻകണ്ടി തുടങ്ങിയ സ്ഥലങ്ങളിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ 9നു ഉച്ചയോടെയാണു പുലിയെ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
സ്ഥലത്ത് ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിരുന്നു. അതേസമയം പ്രദേശത്ത് ഒന്നിലധികം പുലിയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ചെമ്പ്ര വനമേഖലയിൽ നിന്നാണു പുലി അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്കെത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

