മാനന്തവാടി ∙ വേനൽ കടുത്തതോടെ തീറ്റപ്പുല്ലിന് ക്ഷാമം രൂക്ഷമായത് ജില്ലയിലെ ക്ഷീരകർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഒരു ലീറ്റർ പാൽ ഉൽപാദിപ്പിക്കാനുള്ള ചെലവ് ഇപ്പോൾ 60 രൂപയ്ക്ക് മുകളിലാണ്.
എന്നാൽ പാൽ സൊസൈറ്റിയിൽ നിന്നു ലീറ്ററിന് ശരാശരി 42 രൂപ മാത്രമാണു ക്ഷീര കർഷകർക്കു ലഭിക്കുന്നത്. ഇതുമൂലം വലിയ തോതിൽ ചെറുകിട
ക്ഷീര കർഷകർ ഈ മേഖലയിൽനിന്നു കൊഴിഞ്ഞു പോവുകയാണ്. പാൽ സംഭരണം കുറഞ്ഞത് കാരണം പല ക്ഷീരസംഘങ്ങളും പൂട്ടേണ്ട
സ്ഥിതിയിലാണ്. ഉൽപാദന ചെലവിനനുസരിച്ച് വില ലഭിക്കാത്തത് കൊണ്ട് പുതുതായി ആരും ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല.
പാലിനു സംഭരണവില ഉയർത്തുക, പാലിന്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്ക്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരളത്തിലെ ക്ഷീരമേഖലയിലെ എല്ലാ സംഘടനകളും ഒരുമിച്ച് ഒട്ടേറെ സമരങ്ങൾ നടത്തുകയും അധികാരികൾക്കു നിവേദനങ്ങൾ കൊടുക്കുകയും ചെയ്തെങ്കിലും അനുകൂലമായ തീരുമാനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.
പാലിക്കപ്പെടാത്തഉറപ്പുകൾ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു ശേഷം പാലിന് സംഭരണ വില വർധിപ്പിച്ച് നൽകാം എന്ന് ക്ഷീരവികസന മന്ത്രി നൽകിയ വാക്ക് പാലിക്കപ്പെട്ടില്ല. ക്ഷീര കർഷകർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 6 ആഴ്ചയ്ക്കകം കർഷകരുടെ കാര്യത്തിൽ തീരുമാനം എടുത്ത് അറിയിക്കണമെന്ന് 2025 ഒക്ടോബർ 30ന് ഹൈക്കോടതി വിധി നൽകിയതാണ്. ഇതും പാലിക്കപ്പെട്ടില്ല.
പാൽ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 21 ന് രാവിലെ 10ന് കൊല്ലം ആശ്രാമം മൈതാനത്ത് ക്ഷീരകർഷകരുടെ യോഗവും പ്രതിഷേധ പ്രകടനവും ധർണയും നടത്തുന്നതിന് ക്ഷീര കർഷക സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഉൽപന്നമായ പാലിന്റെ ഉൽപാദനം സമീപകാലത്തായി ഗണ്യമായി കുറയുകയാണ്.
പശുക്കളുടെ എണ്ണം 5 വർഷം കൊണ്ട് 4 ലക്ഷം കുറഞ്ഞു. നേരത്തെ 13 ലക്ഷം പശുക്കൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 9 ലക്ഷം പശുക്കളാണു സംസ്ഥാനത്ത് ഉള്ളത്.
പുതിയ സെൻസസ് പ്രകാരം 2019 നെ അപേക്ഷിച്ച് 37 ശതമാനം പശുക്കളുടെ എണ്ണം കേരളത്തിൽ കുറഞ്ഞു. പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, ജനങ്ങൾക്ക് ശുദ്ധമായ പാൽ ലഭ്യമാക്കുക, ക്ഷീര കർഷകന് പാൽ സൊസൈറ്റിയിൽനിന്നു മാന്യമായ സംഭരണ വില ലഭിക്കുക എന്നിവയാണ് ക്ഷീര കർഷകരുടെ പ്രധാന ആവശ്യങ്ങൾ.
പ്രതിസന്ധികൾ ഏറെ
അനുദിനം ഉയർന്നു കൊണ്ടിരിക്കുന്ന കാലിത്തീറ്റ വില, തൊഴിലാളികളുടെ കൂലിയിനത്തിൽ ഉണ്ടായ ക്രമാതീതമായ വർധന, പുല്ല് കൃഷി ചെയ്യാനുള്ള ചെലവിൽ ഉള്ള വർധന, കാലാവസ്ഥയിലെ മാറ്റം കാരണം തീറ്റ പുല്ലുകൾ നശിച്ചു പോകുന്നത്, വെറ്ററിനറി സേവനങ്ങൾക്കുള്ള ചെലവിൽ ഉള്ള വർധന, വൈദ്യുതി, വെള്ളക്കരം എന്നിവ ഉയർത്തിയത്, കാലിത്തൊഴുത്തിലേക്ക് ആവശ്യമായ യന്ത്രസാമഗ്രികളുടെ വില വർധന തുടങ്ങിയ കാരണങ്ങളാണ് കർഷകരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന പാലിന്റെ ഗുണമേന്മ പരിശോധിക്കാൻ കേരളത്തിൽ 3 ചെക്പോസ്റ്റുകളിൽ മാത്രമേ സൗകര്യമുള്ളൂ.
ഗുണമേന്മ കുറഞ്ഞ പാൽ എത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകുന്നതായും ആശങ്ക ഉയർന്നിട്ടുണ്ട്. 2019 ൽ മിൽമ നടത്തിയ പഠനത്തിൽ 1 ലീറ്റർ പാൽ കേരളത്തിൽ ഉൽപാദിപ്പിക്കുവാൻ 48.68 രൂപ ആകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പഠനത്തിൽ ഒരു കിലോ കാലിത്തീറ്റയ്ക്ക് 23.4 രൂപയാണ് കണക്കാക്കിയത്.
5 വർഷങ്ങൾക്കു ശേഷം അത് 32 രൂപയായി വർധിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

