കണിയാമ്പറ്റ∙ പച്ചിലക്കാട് നിർമാണം നടക്കുന്ന കെട്ടിടത്തിനു സമീപം പൈപ്പ് സ്ഥാപിക്കുന്നതിനിടെ ഇടിഞ്ഞ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ നാട്ടുകാരും മറ്റു തൊഴിലാളികളും പൊലീസും ചേർന്നു രക്ഷപ്പെടുത്തി. അതിഥിത്തൊഴിലാളിയായ ബംഗാൾ പുണ്ടിവറി സ്വദേശിയായ ഉത്തംദാസ് (42) പുളിഞ്ഞാൽ വാഴയിൽ അഷറഫ് (48) എന്നിവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്.
നാട്ടുകാർ ചേർന്ന് ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ സാഹസികമായി മണ്ണു നീക്കി ഇരുവരെയും രക്ഷപ്പെടുത്തി മാനന്തവാടി ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. പച്ചിലക്കാട് പെട്രോൾ പമ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് പിന്നിൽ മഴവെള്ളസംഭരണിയിൽ നിന്ന് പൈപ്പ് സ്ഥാപിക്കാൻ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം.
വീതി കുറഞ്ഞ കുഴിയിൽ അരയ്ക്കൊപ്പം മണ്ണും കല്ലും വീണതിനാൽ തൊഴിലാളികൾക്ക് രക്ഷപ്പെടാനായില്ല. മണ്ണു നീക്കി അഷറഫിനെ ഉടൻ തന്നെ പുറത്തെടുത്തെങ്കിലും ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അതിഥിത്തൊഴിലാളിയെ രക്ഷിക്കാനായത്.
ഇദ്ദേഹത്തിന്റെ കാലുകൾക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]