ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടക്കം
മീനങ്ങാടി ∙ ഇന്ന് പകൽ 9–5.30. കൃഷ്ണഗിരി ടൗൺ, സ്റ്റേഡിയം, ടവർ, മധുകൊല്ലി, വിവേകാനന്ദ സ്കൂൾ ഭാഗങ്ങളിൽ.
അധ്യാപക നിയമനം
കരിങ്കുറ്റി ∙ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം നോൺ വൊക്കേഷനൽ ടീച്ചർ ബയോളജി ജൂനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 15നു രാവിലെ 10ന്.
എൻഡ്യുറൻസ് ടെസ്റ്റ് 17ന്
കൽപറ്റ ∙ ജില്ലയിൽ എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (കാറ്റഗറി നമ്പർ 743/24) തസ്തികയിലേക്കുള്ള എൻഡ്യുറൻസ് ടെസ്റ്റ് 17 നു രാവിലെ 5 മുതൽ കണ്ണൂർ പയ്യാമ്പലം കോൺക്രീറ്റ് ബ്രിജിനു സമീപത്തെ കേന്ദ്രത്തിലും സിവിൽ എക്സൈസ് ഓഫിസർ ബൈ- ട്രാൻസ്ഫർ (കാറ്റഗറി നമ്പർ 744/24), വിമെൻ സിവിൽ എക്സൈസ് ഓഫിസർ എൻസിഎ -എസ്സി (കാറ്റഗറി നമ്പർ 562/24) തസ്തികകളിലേക്കുള്ള എൻഡ്യുറൻസ് ടെസ്റ്റ് പത്തനംതിട്ട മല്ലശ്ശേരി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും നടത്തുമെന്ന് പബ്ലിക് സർവീസ് കമ്മിഷൻ അറിയിച്ചു.
04936 202539
നോമിനേഷൻ ക്ഷണിച്ചു
കൽപറ്റ ∙ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാർഡിനു നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനുകൾ 15 ന് അകം സാമൂഹിക നീതി ഡയറക്ടറേറ്റിലോ, ജില്ലാ സാമൂഹിക നീതി ഓഫിസർക്കോ നൽകണം. വിവരങ്ങൾ www.swd.kerala.gov.in ലും ജില്ലാ സാമൂഹിക നീതി ഓഫിസിലും ലഭിക്കും. 04936 205307.
അംഗത്വം പുനഃസ്ഥാപിക്കാം
കൽപറ്റ ∙ കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ 10 വർഷം വരെ വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക് അംശദായം കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള അവസരം ഡിസംബർ 10 വരെ വയനാട് ജില്ലാ എക്സിക്യൂട്ടിവ് ഓഫിസിൽ ഉണ്ടായിരിക്കും. 60 വയസ്സ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് അംഗത്വം പുനഃസ്ഥാപിക്കുന്നതിനും കുടിശിക അടയ്ക്കുന്നതിനും അവസരം ഉണ്ടായിരിക്കില്ല.
സീറ്റ് ഒഴിവ്
ലക്കിടി ∙ ജവാഹർ നവോദയ സ്കൂളിൽ പ്ലസ് വൺ കൊമേഴ്സ് വിഭാഗത്തിൽ സീറ്റൊഴിവ്. പത്താം തരത്തിൽ 50% മാർക്കും കണക്കിന് 45 % മാർക്കും നേടിയവർക്കാണ് അവസരം.
വിദ്യാർഥികൾ എസ്എസ്എൽസി മാർക്ക് ലിസ്റ്റിന്റെ പകർപ്പുമായി 15 നു സ്കൂളിൽ എത്തണം. 9447620492.
സ്പോട്ട് അഡ്മിഷൻ
പൂക്കോട് ∙ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയ്ക്കു കീഴിലെ ഡെയറി സയൻസ് കോളജിലേക്ക് 19നു രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾ www.kvasu.ac.inൽ ലഭിക്കും. 9562367900.
ഡ്രൈവർ കം ക്ലീനർ നിയമനം
മാനന്തവാടി ∙ തലപ്പുഴ ഗവ.
എൻജിനീയറിങ് കോളജ് ബസിലേക്ക് താൽക്കാലിക ഡ്രൈവർ കം ക്ലീനറെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 18നു രാവിലെ 11ന്. 04935 271261.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]