മേപ്പാടി ∙ കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാതയുടെ പ്രാരംഭ പ്രവൃത്തി വേഗത്തിൽ പുരോഗമിക്കുന്നു. മീനാക്ഷിയിൽ തുരങ്കഭാഗത്തേക്കുള്ള റോഡ് നിർമാണത്തിനായി കൂടുതൽ യന്ത്രസാമഗ്രികളും എത്തിച്ചു കൊണ്ടിരിക്കുകയാണ്.
തുരങ്കം ആരംഭിക്കുന്ന മീനാക്ഷി മലയടിവാരത്തിലേക്കുള്ള റോഡ് 60 മീറ്റർ വീതിയിൽ 300 മീറ്റർ നീളത്തിലാണ് നിർമിക്കുന്നത്. ഭോപ്പാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്കോൺ കമ്പനി വലിയ ഹിറ്റാച്ചികൾ, ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ളവ ഇതിനായി സ്ഥലത്ത് എത്തിക്കുന്നത്.
യന്ത്രങ്ങൾക്കുള്ള ഇന്ധനം ശേഖരിക്കാനുള്ള ടാങ്ക്, പൈപ്പുകൾ, കൂറ്റൻ യന്ത്രസാമഗ്രികൾ തുടങ്ങിയവ കള്ളാടിയിൽ എത്തിക്കുന്നതു പുരോഗമിക്കുകയാണ്. ഓഫിസ്, തൊഴിലാളികൾക്ക് താമസിക്കാനാവശ്യമായ കണ്ടെയ്നറുകൾ എന്നിവ ഉടൻ സ്ഥലത്തെത്തിക്കും.
മണ്ണ് നീക്കൽ പൂർത്തിയാവുന്നതോടെ തുരങ്ക നിർമാണത്തിലേക്ക് കടക്കും.
ഇതിനിടെ, കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ പ്രവൃത്തി തുടങ്ങിയിരുന്നു. തുരങ്ക നിർമാണത്തിന്റെ പ്രാരംഭ പ്രവൃത്തിയാണു തുടങ്ങിയത്.മറിപ്പുഴയ്ക്കു കുറുകെ നിർമിക്കുന്ന താൽക്കാലിക പാലത്തിന്റെ അനുബന്ധ റോഡ് നിർമാണമാണ് ആരംഭിച്ചത്.
ഈ പാലം നിർമാണം പൂർത്തിയായാൽ മാത്രമേ തുരങ്ക നിർമാണത്തിനുള്ള കൂറ്റൻ യന്ത്രങ്ങൾ തുരങ്കമുഖത്തേക്ക് എത്തിക്കാനാകു. വയനാട്ടിലെ മേപ്പാടി–കള്ളാടി–ചൂരൽമല റോഡ് കോഴിക്കോട് ജില്ലയിലെ മറിപ്പുഴ, മുത്തപ്പൻപുഴ–ആനക്കാംപൊയിൽ റോഡുമായി ബന്ധിപ്പിച്ചാണു തുരങ്ക നിർമാണം.
പിന്നീട് തുരങ്കപ്പാതയ്ക്കു പ്രത്യേക റോഡ് നിർമിക്കും. തുരങ്കപ്പാതയ്ക്കായി മറിപ്പുഴ ഇരുവഞ്ഞിപ്പുഴയിൽ 4 വരി ആർച്ച് സ്റ്റീൽ പാലമാണ് നിർമിക്കുന്നത്.ഇതിന്റെ ടെൻഡർ പുനിയ കൺസ്ട്രക്ഷൻ കമ്പനിയാണ് ഏറ്റെടുത്തത്.
73.86 കോടി രൂപയ്ക്കാണു പാലത്തിന്റെയും അനുബന്ധ റോഡിന്റെയും ടെൻഡർ കമ്പനി കരസ്ഥമാക്കിയത്.
പാലം നിർമാണത്തിനുള്ള സാമഗ്രികൾ ഈ ഭാഗത്തേക്ക് എത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്.
സ്വകാര്യ ഭൂമിയിൽ വയനാട്ടിൽ 8.0525 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ലയിൽ 8.1225 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു കൈമാറി. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡ് (സംസ്ഥാന പാത-59), കോഴിക്കോട്ട് ആനക്കാംപൊയിൽ-മുത്തപ്പൻപുഴ-മറിപ്പുഴ റോഡ് എന്നീ 2 റോഡുകൾ തുരങ്ക പാതയുമായി ബന്ധിപ്പിക്കും.
കള്ളാടിയിൽ, മീനാക്ഷി പാലത്ത് സമുദ്ര നിരപ്പിൽ നിന്നു 851 മീറ്റർ ഉയരത്തിലാണ് വയനാട്ടിലെ പ്രവേശന കവാടം വരിക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]