ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 30മുതൽ 40 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനം പാടില്ല
ഫെസിലിറ്റേറ്റർ നിയമനം
കൽപറ്റ ∙ ആത്മ പദ്ധതിയുടെ ഭാഗമായി കരാറടിസ്ഥാനത്തിൽ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 24നു രാവിലെ 11ന് ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ.
അഗ്രിക്കൾചർ/ഹോർട്ടികൾചർ ബിരുദം/ ബിരുദാനന്തര ബിരുദവും 5 വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വർഷത്തെ പ്രവർത്തി പരിചയമുള്ള കാർഷിക ബിരുദധാരികൾക്കും അപേക്ഷിക്കാം. 9961249698
ചെറുകഥാ മത്സരം
കൽപറ്റ ∙ കേരള കൾചറൽ ഫോറം സർക്കാർ ജീവനക്കാർക്കായി ചെറുകഥാ മത്സരം നടത്തുന്നു. മികച്ച ചെറുകഥയ്ക്ക് നടൻ സത്യന്റെ പേരിൽ ഏർപ്പെടുത്തിയ സത്യൻ ചെറുകഥ പുരസ്കാരം നവംബർ 9നു തിരുവനന്തപുരം സത്യൻ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ നൽകും.
കേന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കു പങ്കെടുക്കാം. എ ഫോർ പേപ്പറിൽ 4 പേജിൽ അധികരിക്കരുത്.
പേര്, വിലാസം, ഫോൺ നമ്പർ, സർക്കാർ ജീവനക്കാർ എന്നു തെളിയിക്കുന്നതിനു ഓഫിസ് തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ജനറൽ സെക്രട്ടറി കേരള കൾചറൽ ഫോറം സത്യൻ സ്മാരകം, വികാസ് ഭവൻ.പി.ഒ, എന്ന വിലാസത്തിൽ 25ന് അകം ലഭിക്കണം. 8690963928 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]