
ബത്തേരി ∙ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ് 3’ ടൂറിസം മന്ത്രി പി.എ.
മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ആദ്യ ദിനത്തെ മത്സര ഇനമായ മഡ് ഫുട്ബോളിൽ എട്ട് മത്സരാർഥികളുള്ള 14 പ്രഫഷനൽ ടീമുകളാണ് പങ്കെടുത്തത്. ഇതിൽ എട്ട് ടീമുകൾ ജൂലൈ 15 ന് മാനന്തവാടി വള്ളിയൂർകാവിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 15,000, 10,000, 4,000 രൂപ വീതം സമ്മാനമായി ലഭിക്കും.
മഡ് ഫെസ്റ്റിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ്, ടൂറിസം സംഘടനകളുടെ സഹകരണത്തോടെ ഈ മാസം 17 വരെയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടിന് എതിര്‍വശത്തെ പൂളവയലില്‍ നടന്ന പരിപാടിയിൽ എംഎല്‍എമാരായ ഐ.സി.
ബാലകൃഷ്ണന്, ടി. സിദ്ദീഖ്, ജില്ലാ കലക്ടര്‍ ഡി.ആര്.
മേഘശ്രീ, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]