
മാനന്തവാടി ∙ തൃശ്ശിലേരി താഴേ മുത്തുമാരിയിൽ പാചക വാതക വിതരണ വാഹനം മറിഞ്ഞു. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിലെത്തിക്കാൻ പോലും കൂട്ടാക്കാതെ ഗ്യാസ് സിലിണ്ടർ നീക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് റോഡിൽ നിന്നും തെന്നി മാറിയ വാഹനം 20 അടി താഴ്ചയിലേക്ക് പതിച്ചത്.ഡ്രൈവർ പായോട് അമ്പലപ്പറമ്പിൽ അനൂപ് (36) അത്ഭുതകരമായി രക്ഷപെട്ടു.
എന്നാൽ പരിക്കേറ്റ് അവശനായ ഡ്രൈവറെ ആശുപത്രിയിൽ കൊണ്ട് പോകാൻ പോലും തയാറാകാതെ സ്ഥലത്ത് എത്തിയ ഗ്യാസ് ഏജൻസി ഉടമ ചെലവായ ഗ്യാസിന്റെ കണക്കും പണവും എണ്ണി വാങ്ങുകയാണ് ഉണ്ടായത്. മറിഞ്ഞ വാഹനത്തിൽ നിന്ന് ഗ്യാസ് സിലിണ്ടർ നീക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.അപകട
വിവരം അറിഞ്ഞ് പായോട് നിന്ന് എത്തിയ ബന്ധുക്കളാണ് അനൂപിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൈയ്ക്കും നെഞ്ചിനും പരുക്കേറ്റ അനൂപ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]