
വയനാട് ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അറിയിപ്പ്
വൈദ്യുതി മുടക്കം
മാനന്തവാടി ∙ ഇന്നു പകൽ 8 മുതൽ നാളെ ഉച്ചയ്ക്ക് 2 വരെ മാനന്തവാടി 66 കെവി സബ് സ്റ്റേഷനിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ∙ ഇന്നു പകൽ 9–5: തൃശ്ശിലേരി, മൊട്ട, വരിനിലം, പള്ളിക്കവല, മുത്തുമാരി, കാളിയാട്ടുതറ.
ഗതാഗത നിയന്ത്രണം
മാനന്തവാടി ∙ ദാസനക്കര- പയ്യമ്പള്ളി -കൊയിലേരി റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ ടാറിങ് അവസാനിക്കുന്നതു വരെ വാഹന ഗതാഗതം നിരോധിച്ചു. കൽപറ്റ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടൽക്കടവ് – ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാനന്തവാടി- കാട്ടിക്കുളം വഴിയും കടന്നു പോവണം.
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ∙ ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/gci വെബ്സൈറ്റ് വഴി ഓൺലൈനായി 30 വരെ അപേക്ഷ സ്വീകരിക്കും. 8547020190.
മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8281362097.
കൽപറ്റ ∙ ജില്ലയിലെ ലോക്കൽ ലെവൽ കമ്മിറ്റിയിലേക്കു നാഷനൽ ട്രസ്റ്റിൽ റജിസ്റ്റർ ചെയ്ത നോൺ ഗവൺമെന്റൽ ഓർഗനൈസേഷനുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 3 വർഷമാണ് കാലാവധി. സംഘടനകൾ 25 ന് അകം അപേക്ഷ കലക്ടറേറ്റിൽ നൽകണം. 04936 202251.
ടെക്നിക്കൽ സ്കൂൾ പ്രവേശനം
ബത്തേരി ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് (ഇംഗ്ലിഷ് മീഡിയം) അപേക്ഷ ക്ഷണിച്ചു. 30 നു രാവിലെ 10ന് അകം സ്കൂളിൽ നേരിട്ടോ www.polyadmission.org/ths എന്ന വെബ് സൈറ്റ് മുഖേനയോ അപേക്ഷ നൽകണം. 9495990502.
സൗജന്യ ശിൽപശാല
കൽപറ്റ ∙ കാലിക്കറ്റ് എൻഐടിയിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപാർട്ട്മെന്റ് 14നു ശിൽപശാല നടത്തും. സൗജന്യ റജിസ്ട്രേഷനും വിവരങ്ങൾക്കും ബന്ധപ്പെടാം. 854726900.
ഇഗ്നോ പരീക്ഷ
ബത്തേരി∙ ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025 സെഷൻ പരീക്ഷകൾ ബത്തേരി സെന്റ് മേരീസ് കോളജിൽ ഇന്നു മുതൽ രാവിലെയും ഉച്ചയ്ക്കുമുള്ള സെഷനുകളിലായി നടക്കും.
അധ്യാപക നിയമനം
നടവയൽ∙ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലിഷ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ് അധ്യാപക തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 10 ന് നടക്കും.
തലപ്പുഴ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗം ജൂനിയർ സോഷ്യോളജി, ജൂനിയർ കെമിസ്ട്രി അധ്യാപക തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 10 ന് നടക്കും.
ബത്തേരി∙ മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി, എച്ച്എസ്ടി മലയാളം, എച്ച്എസ്ടി സോഷ്യൽ സയൻസ് താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച 16ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
കാക്കവയൽ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ബയോളജി, ഓഫിസ് അസിസ്റ്റന്റ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.
മാനന്തവാടി ∙ ഗവ.പോളി ടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 17നു രാവിലെ 10ന്. 04935 293024.