
ജാഗ്രത; വയനാട് ജില്ലാ അതിർത്തികളിൽ 24 പൊലീസ് ക്യാമറകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊലീസ് ക്യാമറകൾ സ്ഥാപിച്ചു. കർണാടകയോടു ചേർന്നുള്ളതും ജില്ലയിലേക്ക് ഏറ്റവും കൂടുതൽ ലഹരിവസ്തുക്കൾ കടന്നു വരുന്നതുമായ മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളി, മരക്കടവ്, പെരിക്കല്ലൂർ, കബനിഗിരി, മുള്ളൻകൊല്ലി എന്നിവിടങ്ങളിലാണ് നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്.
പൊതുസ്ഥലത്ത് ഉയരത്തിൽ സ്ഥാപിച്ച ക്യാമറകളിലൂടെ പ്രദേശത്ത് നടക്കുന്ന എല്ലാകാര്യങ്ങളും ഇനി അപ്പപ്പോൾ പൊലീസിനു നേരിട്ടറിയാനാവും. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ, അവയുടെ സഞ്ചാരറൂട്ട് എന്നിവയും എളുപ്പം കണ്ടെത്താനാവും. നൂൽപുഴ, ചോലാടി, നമ്പിക്കൊല്ലി, തോൽപ്പെട്ടി, ബാവലി അതിർത്തികളിലും ക്യാമറകൾ സ്ഥാപിച്ചു. ജില്ലയിൽ 24 കേന്ദ്രങ്ങളിലാണ് ക്യാമറസ്ഥാപിക്കുന്നത്.
ഇതിൽ നിന്നുള്ള ദൃശ്യങ്ങൾ ജില്ലാപൊലീസ് ഓഫിസിലും അതതു സ്റ്റേഷനുകളിലും ലഭിക്കും. സൗരോർജപാനലും ബാറ്ററിയും ഘടിപ്പിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. ജനങ്ങളിലെ സുരക്ഷാ അവബോധം വർധിപ്പിക്കാനും ലഹരി, കള്ളക്കടത്ത് സംഘങ്ങളെ നിരീക്ഷിക്കാനും ഈ സംവിധാനം ഗുണം ചെയ്യും. നേരത്തെ ക്യാമറ സ്ഥാപിച്ച സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങൾ കുറയുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
ലഹരികടത്ത് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണിപ്പോൾ ക്യാമറ സ്ഥാപിക്കുന്നതെങ്കിലും പ്രദേശത്തെ ക്രമസമാധാനം, ഗതാഗതതടസ്സം തുടങ്ങിയ പല കാര്യങ്ങൾക്കും സംവിധാനം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. സ്പെഷൽ ബ്രാഞ്ച് ശുപാർശചെയ്ത കേന്ദ്രങ്ങളിലാണ് ആദ്യപടിയായി ക്യാമറകൾ സ്ഥാപിച്ചത്. ഇനി ടൗണുകളിലും സംവിധാനമെത്തുന്നതോടെ ജില്ല മുഴുവൻ ക്യാമറ നിരീക്ഷണത്തിലാകും.
എല്ലാ ടൗണുകളിലും ക്യാമറകൾ
മോട്ടർ വാഹനവകുപ്പിന്റെ ക്യാമറകൾക്കൊപ്പം പൊലീസ് ക്യാമറകളും മിഴിതുറക്കുന്നതോടെ ജില്ലയിലെ പ്രധാന ടൗണുകളെല്ലാം പൊലീസ് നിരീക്ഷണ വലയത്തിലാകും. ഗതാഗത നിയമങ്ങളുടെ പാലനം ഉറപ്പാക്കാനും നിയമലംഘകരെ കണ്ടെത്താനുമാണു പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗം ക്യാമറകൾ സ്ഥാപിക്കുന്നത്.
കഴിഞ്ഞദിവസം കൽപറ്റയിലെ ചുങ്കം, കൈനാട്ടി, ജനമൈത്രി ജംക്ഷനുകളിൽ ക്യാമറകൾ പ്രവർത്തനമാരംഭിച്ചു. ഇന്ന് സിവിൽ സ്റ്റേഷൻ, നഗരസഭാ പരിസരം എന്നിവിടങ്ങളിലും പൊലീസ് ക്യാമറകൾ സ്ഥാപിക്കും. പുൽപള്ളി–5, മാനന്തവാടി–3,ബത്തേരി–2,മേപ്പാടി–2 അമ്പലവയൽ കോട്ടൂർ–1 എന്നിങ്ങനെയാണ് ഇതുവരെ സ്ഥാപിച്ച ക്യാമറകൾ. ക്യാമറകൾ പകർത്തുന്ന നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാനായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.