കൽപറ്റ∙ കൂലിപ്പണിയെടുത്ത് അമ്മയെ ചികിത്സിക്കുന്ന യുവാവിന് അച്ഛൻ മരിച്ച ഒഴിവിൽ ആശ്രിതനിയമം നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. ഭാരതീയ ചികിത്സാ വകുപ്പിൽ ജോലി ചെയ്യവേ 2017 മേയ് 17ന് മരിച്ചയാളുടെ മകന് കാലതാമസം കൂടാതെ നിയമനം നൽകണമെന്നാണ് ഉത്തരവ്.
ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർക്കും പൊതുഭരണ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിക്കുമാണ് കമ്മിഷൻ നിർദേശം നൽകിയത്.
വയനാട് നെൻമേനി സ്വദേശി എം.വി.അനൂപിന്റെ അപേക്ഷ പരിഗണിക്കാനാണ് നിർദേശം നൽകിയത്. അനൂപിന്റെ അമ്മ ടി.എൻ.ശോഭനകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി.
ഹൃദ്രോഗിയായ തന്റെ ചികിത്സയ്ക്ക് മകൻ കൂലിപ്പണിയെടുത്താണ് പണം കണ്ടെത്തുന്നതെന്നും അമ്മ പരാതിയിൽ പറഞ്ഞു.
ഭാരതീയ ചികിത്സാ വകുപ്പിൽ നിയമനം ലഭിക്കാത്തതിനാൽ സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ്, ജയിൽ വകുപ്പ് അസിസ്റ്റന്റ്, വേരിയസ് ഡിപ്പാർട്മെന്റ് അറ്റൻഡർ തുടങ്ങിയ തസ്തികകളിൽ അനൂപിനെ പരിഗണിക്കാനുള്ള നടപടികൾ നടന്നു വരികയാണെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ കമ്മിഷനെ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

