
കാട്ടാനശല്യത്താൽ ഗതികെട്ട് ചിറക്കര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാനന്തവാടി ∙ ദിവസങ്ങളായി നാട്ടിലിറങ്ങുന്ന കാട്ടാനയുടെ ശല്യത്താൽ പൊറുതിമുട്ടി ചിറക്കരയിലെ നാട്ടുകാർ. മാനന്തവാടി ആർആർടി സംഘവും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ കാട്ടാനയെ വനത്തിലേക്ക് തുരത്താറ്. എന്നാൽ ഏറെ കഴിയും മുൻപേ ഇതേ ആന വീണ്ടും ജനവാസമേഖലയിലേക്ക് എത്തും. നല്ല പ്രായമുള്ള ആനയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ഇതാണ് ഉൾ വനത്തിലേക്ക് മടങ്ങാതെ ജനവാസ മേഖലയിലെ താരതമ്യേന നിരപ്പായ സ്ഥലത്ത് തന്നെ ആന തുടരുന്നതെന്നും വനപാലകർ പറയുന്നു.
കഴിഞ്ഞ ദിവസം ആനയെ കാടുകയറ്റാൻ ശ്രമിച്ചവർക്ക് നേരെ ആന ചീറി അടുത്തിരുന്നു. രാവിലെ മദ്രസയിലേക്കും സ്കൂളുകളിലേക്കും പോകുന്ന വിദ്യാർഥികളും ഭീതിയിലാണ്. മാനന്തവാടി നഗരസഭാ പരിധിയിലെ ചിറക്കര പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.