കൽപറ്റ/ മാനന്തവാടി/ ബത്തേരി∙ വയനാടിന്റെ പ്രയാസങ്ങൾ മനസ്സിലാക്കുന്ന പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും കാർഷിക വിലയിടിവിനും വന്യമൃഗശല്യത്തിനും പരിഹാരം കാണുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫ് പുതുയുഗ യാത്രയ്ക്കു ജില്ലയിൽ നൽകിയ സ്വീകരണങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാനന്തവാടിയിലായിരുന്നു ആദ്യ സ്വീകരണം. കൽപറ്റയിലും ബത്തേരിയിലും നടന്ന സമ്മേളനങ്ങളിലും പ്രകടനത്തിലും ആയിരക്കണക്കിനു പ്രവർത്തകർ പങ്കെടുത്തു.
കാർഷിക ഉൽപന്നങ്ങൾക്ക് ഉൽപാദനച്ചെലവ് കണക്കാക്കി അതിന്റെ 50 ശതമാനം കൂടി ഉയർത്തി തറവിലയായി കർഷകർക്കു നൽകും.
പൂട്ടിക്കിടക്കുന്ന പ്ലാന്റേഷനുകൾ പുനരുജ്ജീവിപ്പിക്കാൻ നിയമഭേദഗതി കൊണ്ടു വരും. ആരോഗ്യ കേരളത്തെ ആരോഗ്യവതിയായി മാറ്റും.
12ന് കോഴിക്കോട് വിഷൻ ഡോക്യുമെന്റ് പ്രകാശനം ചെയ്യും. വിദേശത്തെ പ്രോഗ്രാമുകൾ കേരളത്തിലെ യൂണിവേഴ്സ്റ്റികളിൽ ആരംഭിക്കും.
കേരളത്തെ തകർത്തു തരിപ്പണമാക്കിയിരിക്കുകയാണ് എൽഡിഎഫ് സർക്കാർ.
6 ലക്ഷം കോടി രൂപയുടെ കടബാധ്യത കേരളത്തിന്റെ തലയിൽ കെട്ടിവച്ചിട്ടാകും പിണറായി ഇറങ്ങുക. വയനാട്ടിൽ മെഡിക്കൽ കോളജിൽ നിന്ന് താലൂക്ക് ജില്ലാ ആശുപത്രികളിലേക്ക് റിവേഴ്സ് റഫറൻസ് ചെയ്യുന്ന അവസ്ഥയാണ്.
കെഎസ്ആർടിസി തകർച്ചയിലാണ്. വൈദ്യുത ബോർഡ് 50000 കോടി കടത്തിലാണ്.
സിവിൽ സപ്ലൈസ് തകർന്നു. ആശുപത്രികളിൽ മരുന്നില്ലാത്ത അവസ്ഥ, മെഡിക്കൽ സർവീസസ് കോർപറേഷന് നൽകാൻ സർക്കാരിന്റെ കയ്യിൽ പണമില്ല.
കോവിഡ് കാലത്ത് വിതരണം ചെയ്തത് പഴകിയ മരുന്നാണ്.7 ക്ഷേമനിധികൾ തകർന്നു. സഹകരണരംഗം തകർച്ചയെ നേരിടുന്നു.
റെയിൽ, രാത്രിയാത്രാ നിരോധനം വിഷയങ്ങൾക്ക് യുഡിഎഫ് വരുമ്പോൾ പരിഹാരമാകും. വി.ഡി.
സതീശൻ പറഞ്ഞു.
മനാന്തവാടിയിലെ സ്വീകരണയോഗം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നിയോജകമണ്ഡലം യു ഡി എഫ് ചെയർമാൻ എൻ.കെ.വർഗീസ് അധ്യക്ഷത വഹിച്ചു.
ബത്തേരിയിൽ നൽകിയ സ്വീകരണ സമ്മേളനം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ഡി.പി.
രാജശേഖരൻ അധ്യക്ഷത വഹിച്ചു. കൽപറ്റയിലെ യോഗം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ടി.ഹംസ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ, ജെആർപി പ്രസിഡന്റ് സി.കെ.ജാനു, നജീബ് കാന്തപുരം, വി.എ.നാരായണൻ, അബ്ദുൽ റഹ്മാൻ കല്ലായി, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ.അഹമ്മദ് ഹാജി, കൺവീനർ എച്ച്.ബി.പ്രദീപ്, ഡിസിസി പ്രസിഡന്റ് ടി.ജെ.ഐസക്, കെ.എൽ.പൗലോസ്, വിദ്യാ ബാലകൃഷ്ണൻ, ജമീല ആലിപ്പറ്റ, പി.പി.ആലി, രാജു പി.നായർ, സി.മമ്മൂട്ടി, എൻ.ഡി.അപ്പച്ചൻ, പി.കെ.ജയലക്ഷ്മി, സംഷാദ് മരയ്ക്കാർ, എം.സി.സെബാസ്റ്റ്യൻ, ടി.മുഹമ്മദ്, രേരോത്ത് അബ്ദുല്ല, എം.ജി.ബിജു, എൻ.നിസാർ അഹമ്മദ്, സി.കുഞ്ഞബ്ദുല്ല, എ.എം.നിശാന്ത്, ജിൽസൺ തൂപ്പുംകര, ജേക്കബ് സെബാസ്റ്റ്യൻ, സി.പി.മൊയ്തുഹാജി, അസീസ് കോറോം, കടവത്ത് മുഹമ്മദ്, പി.വി.എസ്.മൂസ, പടയൻ മുഹമ്മദ്, ജോസഫ് കളപ്പുരയ്ക്കൽ, മാടക്കര അബ്ദുല്ല, കെ.കെ. വിശ്വനാഥൻ, ഉമ്മർ കുണ്ടാട്ടിൽ, സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂർ, പി.പി.
അയൂബ്, എം.എ.അസൈനാർ, ഷബീർ അഹമ്മദ്, നിസി അഹമ്മദ്, റസീന അബ്ദുൽ ഖാദർ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി, ബി.ആർ.എം.സഫീർ, കൽപറ്റ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി.സുരേഷ്ബാബു, ഡിസിസി വൈസ് പ്രസിഡന്റ് എം.എ.ജോസഫ്, സലീം മേമന പ്രസംഗിച്ചു.
ചെവിയിൽ നുള്ളിക്കോ… പൊലീസുകാരോട് വി.ഡി. സതീശൻ
കള്ളൻമാരെ സംരക്ഷിക്കാൻ ജാമ്യമില്ലാതെ കള്ളക്കേസെടുക്കുന്ന പൊലീസിനോടു ചെവിയിൽ നുള്ളിക്കോളാൻ പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ. സാമ്പത്തിക ക്രമക്കേടുകളും ആരോപണങ്ങളും നേരിടുന്ന സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയിലേക്ക് സമരം ചെയ്ത യുഡിഎഫ് പ്രവർത്തകർക്കെതിരെ ജമ്യമില്ലാ കേസെടുക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് വി.ഡി.
സതീശൻ പൊലീസിനെതിരെ തിരിഞ്ഞത്.ജാമ്യമില്ലാ കേസെടുക്കുന്ന പരിപാടി നിർത്തിക്കോളാനും താൻ കൂടുതലൊന്നും പറയുന്നില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
‘സംവദിക്കാം, പുതുയുഗത്തിനായി’
യുഡിഎഫ് പുതുയുഗ യാത്രയുടെ ഭാഗമായി നടത്തിയ ‘സംവദിക്കാം പുതു യുഗത്തിനായി’ പരിപാടി ശ്രദ്ധേയമായി.
ജാഥ നയിച്ച് ജില്ലയിൽ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ള നേതാക്കൾ വയനാടിന്റെ നാനാവിധ പ്രശ്നങ്ങൾ അതാതുരംഗങ്ങളിൽ ഉള്ളവരിൽ നിന്ന് വിശദമായി കേട്ടറിഞ്ഞു. ജില്ലയിലെ ആദ്യ സ്വീകരണ യോഗത്തിന് മുന്നോടിയായി നടത്തിയ പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ പ്രമുഖർ അടക്കം പങ്കെടുത്തു.
അരിവാൾ രോഗികളുടെയും കർഷകരുടെയും ഗോത്ര ജനതയുടെയും പ്രശ്നങ്ങൾ മുതൽ ചൂരൽമല പുനരധിവാസം, ബ്രഹ്മഗിരി തട്ടിപ്പ്, ആരോഗ്യ, ഗതാഗത സൗകര്യങ്ങൾ വരെ ഉന്നയിക്കപ്പെട്ടു.
വിഷയങ്ങൾ അവതരിപ്പിക്കാൻ മുൻകൂട്ടി റജിസ്ട്രേഷൻ ഏർപ്പെടുത്തിയിരുന്നു. ഇതിന് കഴിയാത്തവർക്കും അവസരം നൽകി.
പ്രധാന പോയന്റുകൾ മാത്രം നേരിട്ട് പറയാനും വിശദാംശങ്ങൾ എഴുതി നൽകാനുമാണ് സംഘാടകർ നിർദേശിച്ചത്.
സംസ്ഥാന യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദിഖ്, ഡിസിസി പ്രസിഡന്റ് ടി.ജെ.ഐസക്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ.അഹമ്മദ് ഹാജി, കൺവീനർ എച്ച്.ബി.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 9ന് തുടങ്ങിയ സംവാദം 2 മണിക്കൂറിലേറെ നീണ്ടു.
ഓരോ പ്രശ്നവും വിശദമായി മനസ്സിലാക്കിയതായും ഇവയെല്ലാം പരിഹരിക്കാൻ സമയബന്ധിതമായ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

