ഗൂഡല്ലൂർ∙നഗരത്തിലെ ജനവാസ മേഖലയിൽ രാവിലെ കാട്ടാനയിറങ്ങി. മേൽഗൂഡല്ലൂരിൽ ഊട്ടി– ഗൂഡല്ലൂർ ദേശീയ പാത കുറുകെ കടന്ന കാട്ടാന ജില്ലാ ആശുപത്രിയുടെ സമീപത്തു കൂടി കോക്കാൽ ഭാഗത്തേക്ക് നീങ്ങി. രാവിലെ 7 നാണ് കാട്ടാനയിറങ്ങിയത്. കാട്ടാനയെ കണ്ടതോടെ വാഹനങ്ങൾ നിർത്തിയിട്ടു.
രാവിലെ മറ്റ് ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും ഇറങ്ങിയവർ തിരികെ വീട്ടിൽ ഓടിക്കയറി. ചൊവ്വാഴ്ചയാണ് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തത്.
സിൽവർ ക്ലൗവുഡിലെ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാരെത്തി കാട്ടാനയെ തുരത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

