പുൽപള്ളി ∙ ചേകാടി വനപാതയിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന മരങ്ങൾ മുറിച്ചു മാറ്റിത്തുടങ്ങി. ഉദയക്കര മുതൽ വിലങ്ങാടി വരെയുള്ള ഭാഗത്തെ 11 മരങ്ങൾ റോഡിനോടു ചേർന്നു നിൽക്കുന്നതും ഗതാഗത തടസ്സമുണ്ടാക്കുന്നതുമാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു.
ഏറെക്കാലത്തെ പരിശ്രമത്തിനുശേഷമാണ് ഈ മരങ്ങൾ മുറിക്കാൻ വനംവകുപ്പ് അനുമതി നൽകിയത്. എന്നാൽ മരംമുറിക്കാനുള്ള ചെലവിലേക്ക് ഒരു ലക്ഷം രൂപയാണ് അനുവദിച്ചത്.
ഈ തുക അപര്യാപ്തമായതിനാൽ മരംമുറി നീണ്ടു. വലിയമരങ്ങൾ മുറിച്ച് കുപ്പാടിയിലെ മരം ഡിപ്പൊയിലെത്തിക്കണമെന്നായിരുന്നു വ്യവസ്ഥ.
മരംമുറി നീളുകയും വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയും തുടർന്നപ്പോൾ മരംമുറിയാവശ്യത്തിനു വീണ്ടും ജീവൻവച്ചു.
കഴിഞ്ഞദിവസം ജില്ലാ വികസന സമിതി യോഗത്തിൽ എംപിയുടെ പ്രതിനിധിയായ കെ.എൽ.പൗലോസ് ഇക്കാര്യം ഉന്നയിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ ഡിഎഫ്ഒക്കും നിവേദനം നൽകി.
തുടർന്നാണ് നടപടികൾ വേഗത്തിലായത്. മുറിക്കുന്ന മരങ്ങൾ തൽക്കാലം അവിടെതന്നെ സൂക്ഷിക്കാമെന്നും പിന്നീട് മാറ്റാമെന്നുമുള്ള ധാരണയിലാണ് ഇന്നലെ മരംമുറിയാരംഭിച്ചത്. മുറിക്കേണ്ട 11 മരങ്ങളിൽ 7 എണ്ണമാണ് ഇപ്പോൾ മുറിക്കുന്നത്.
കരിമരുതും തേക്കുമാണിവ. ബാക്കിഅടുത്ത ദിവസങ്ങളിൽ മുറിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]